കാസര്‍കോട് കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യാസ്ഥിക്കൂടം കണ്ടെത്തി
ചിറ്റാരിക്കല്‍ ഇരുപത്തഞ്ചില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉപയോഗശൂന്യമായ കിണറിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കിണര്‍ വൃത്തിയാക്കാന്‍ ഏല്പിച്ച തൊഴിലാളികള്‍ ചെളിയും മാലിന്യങ്ങളും കോരി കരയ്ക്കിട്ടപ്പോഴാണ് അതില്‍ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്.
ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തില്‍ കുര്യന് (അനീഷ്-40) ന്റെ തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ഒരുവര്‍ഷമായി കാണാതായതാണ്. അതുകൊണ്ടുതന്നെ അസ്ഥികൂടം ഇയാളുടേതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.
ബേബി കുര്യാക്കോസ് വാടകയ്ക്കു കൊടുത്ത വീട്ടിലെ കിണര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടുത്തെ താമസക്കാര്‍ വൃത്തിയാക്കിയത്. വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ വീട്ടുടമ സ്ഥലത്തില്ലാത്തതിനാല്‍ അസ്ഥികൂടം ഇവര്‍ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."