പാലക്കാട് റെയില്‍വെ ഡിവിഷന്‍ അടച്ചുപൂട്ടില്ല;മറിച്ചുള്ള പ്രചരണം തെറ്റെന്ന് റെയില്‍വെ
പാലക്കാട് റെയില്‍വെ ഡിവിഷന്‍ അടച്ചുപൂട്ടുമെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി റെയില്‍വെ. ഡിവിഷന്‍ വിഭജനത്തെക്കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും, പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നുമാണ് പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പ്രതികരിച്ചത്.അടിസ്ഥാന രഹിതമായ പ്രചാരണം പൊതുജനങ്ങള്‍ക്കിടയില്‍ ആശകുഴപ്പവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകളുടെ വസ്തുത പരിശോധിക്കാതെ പലപ്രമുഖരുടെയും പ്രതികരണം കൂടുതല്‍ ആശകുഴപ്പം ഉണ്ടാക്കിയെന്നും വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.
ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.പാലക്കാട് ഡിവിഷന്‍ നിര്‍ത്തലാക്കി പകരം കോയമ്പത്തൂരും മംഗളൂരുവും കേന്ദ്രീകരിച്ച് പുതിയ ഡിവിഷനുകള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് പ്രചരിച്ച വാര്‍ത്ത. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലുള്ള ഡിവിഷന്‍ നിര്‍ത്തലാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് റെയില്‍വേ വിശദീകരണവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."