അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; ജെ.ഡി.എസ് നേതാവ് എച്ച്.ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം
ബെംഗളുരു: ലൈംഗികാരോപണ കേസില്‍ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനദാതള്‍ (സെക്കുലര്‍) നേതാവ് എച്ച്.ഡി രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ രേവണ്ണയെ മെയ് 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ച് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരഗണിക്കുന്ന കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അഞ്ച് ലക്ഷം രൂപ വ്യക്തിഗത ബോണ്ടും മറ്റ് വ്യവസ്ഥകള്‍ക്കുമൊപ്പമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 29നാണ് രേവണ്ണയ്ക്കെതിരെ അതിജീവിതയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് മകന് പരാതി നല്‍കിയത്. പൊലിസാണ് ഇവരെ രക്ഷിച്ചത്. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ട് പോയില്ലെന്ന് അതിജീവിത മൊഴി മാറ്റിയത്. ഇവര്‍ രേവണ്ണയുടെ ഭാര്യയുടെ ബന്ധുകൂടിയാണ്. വീട്ടില്‍ ജോലിക്ക് നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നു.
നിലവില്‍ ഇയാള്‍ക്കെതിരെ പീഡന പരാതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടില്ല. അതിനാല്‍ രേവണ്ണയ്ക്ക് ജാമ്യം ലഭിച്ച് സാഹചര്യത്തില്‍ ജയില്‍ മോചിതനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."