മരണകാരണം എന്തെന്ന് വ്യക്തമല്ല; പ്രതികളുടെ ജാമ്യാപേക്ഷയെ സിദ്ധാര്‍ത്ഥന്റെ അമ്മ ഹൈക്കോടതിയില്‍ എതിര്‍ത്തു
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാതാവ് ഹൈക്കോടതിയില്‍. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിദ്ധാര്‍ഥന്റെ അമ്മ വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
നേരത്തെ, കേസില്‍ സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നുമാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ അറസ്റ്റിലായ ഓരോ പ്രതികളുടെയും പങ്കും സിബിഐ കുറ്റപത്രത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിക്രൂരമായ ആക്രമണമാണ് തന്റെ മകന്‍ നേരിട്ടത് എന്ന് അമ്മ ഹര്‍ജിയില്‍ പറയുന്നു. സിദ്ധാര്‍ഥന് വൈദ്യസഹായം നല്‍കാന്‍ പോലും പ്രതികള്‍ തയാറായില്ലെന്നും സിബിഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും അവര്‍ പറയുന്നു.
20 വിദ്യാര്‍ഥികളാണ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."