അബുദബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന് ആരംഭം
അബുദബി:അബുദബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന്റെ ആദ്യ പതിപ്പ് 2024 മെയ് 13, തിങ്കളാഴ്ച മുതൽ ആരംഭിച്ചു. അബുദബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.മെയ് 13-ന് ആരംഭിച്ച അബുദബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് മെയ് 15 വരെ നീണ്ട് നിൽക്കും. അബുദബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
Under the patronage of Khaled bin Mohamed bin Zayed, @DoHSocial will host the first Abu Dhabi Global Healthcare Week from 13-15 May 2024 at ADNEC Abu Dhabi, gathering medical experts to explore collaboration to shape the future of healthcare worldwide. pic.twitter.com/qxqumNwMWC
— مكتب أبوظبي الإعلامي (@ADMediaOffice) May 12, 2024
അബുദബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടി ആഗോള ആരോഗ്യ പരിചരണ മേഖലയുടെ ഭാവി ത്വരിതപ്പെടുത്തുക എന്ന ആശയം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്. ആരോഗ്യ പരിചരണ മേഖലയിലെ പ്രമുഖ കമ്പനികൾ, ഗവേഷകർ, നയരൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന പദവികളിലുള്ള വ്യക്തികൾ, നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ അബുദബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിൽ പങ്കെടുക്കും.
ആരോഗ്യ, ജീവ ശാസ്ത്ര മേഖലകളുടെ ഭാവി ത്വരിതപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ ഈ മേഖലകളിലെ പ്രതിബന്ധങ്ങളെ ഇന്ന് തന്നെ തിരിച്ചറിയുന്നതിനും, അവയ്ക്ക് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സമ്മേളനം പ്രതിജ്ഞാബദ്ധമാണ്. പ്യുവർഹെൽത്ത്, ജോൺസൻ ആൻഡ് ജോൺസൻ, മൈക്രോസോഫ്ട്, ബുർജീൽ ഹോൾഡിങ്‌സ്, ജിഎസ്കെ, നൊവാർട്ടീസ്, വിയട്രിസ്, സനോഫി തുടങ്ങിയ വിവിധ കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.ഹെൽത്ത് ലീഡേഴ്‌സ് ഫോറം, ഫ്യുചർ ഹെൽത്ത് സമ്മിറ്റ്, യങ്ങ് ലീഡേഴ്‌സ് ഇനിഷിയേറ്റീവ്, അബുദബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."