HOME
DETAILS
MAL
എന്‍ജിനീയര്‍ 20,000 രൂപ കൈകൂലി വാങ്ങുന്നതിനിടെ പിടിയില്‍; 80 ലക്ഷം പിടിച്ചെടുത്തു
Web Desk
May 14 2024 | 04:05 AM
ഗുവാഹത്തി: എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് പരിശോധനയില്‍ 80 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. അസമിലെ നോര്‍ത്ത് ലഖിംപൂര്‍ സര്‍ക്കിളിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റിലെ ജയന്ത ഗോസാമിയുടെ വീട്ടില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗോസാമിയ കൈയോടെ പിടികൂടിയതെന്ന് വിജിലന്‍സ് അറിയിച്ചു. ബില്ലുകള്‍ പാസാക്കാന്‍ എന്‍ജിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് വിജിലന്‍സിന്റെ ഇടപെടല്‍. തുടര്‍ന്ന് ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരിയിലുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 79,87,500 രൂപ കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."