HOME
DETAILS

കനത്ത ചൂടില്‍ സോളാറിലും കെണിയൊരുക്കി കെ.എസ്.ഇ.ബി 

  
ഗിരീഷ് കെ നായര്‍
May 14 2024 | 05:05 AM

KSEB also set a trap for solar in extreme heat

തിരുവന്തപുരം: വൈദ്യുതി ബില്ലില്‍ നിരന്തരം വരുന്ന വര്‍ധനവിനെ സോളാര്‍ പാനല്‍ വഴിനേരിടാമെന്ന മോഹത്തിലാണ് പല ഉപഭോക്താക്കളും സോളാറിനെ ആശ്രയിക്കുന്നത്. എന്നാല്‍ നാല് ലക്ഷം രൂപ മുടക്കി ഒരു ഉപഭോക്താവ് സോളാര്‍ പാനല്‍ വയ്ക്കുകയും നിരക്ക് 300 രൂപയായി കുറയുകയും ചെയ്തിരുന്നു. ഈ ഉപഭോക്താവിന് ഈ മാസം 3,000 രൂപയുടെ ബില്ല് നല്‍കി കെ.എസ്.ഇ.ബി ഞെട്ടിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിന്റെ സൂര്യ ഘര്‍ പദ്ധതിയില്‍ വീടുകളില്‍ സോളാര്‍ പാനല്‍ വയ്ക്കുന്നത് വ്യാപകമായതോടെ വൈദ്യുതി ബില്ലില്‍ പല കാരണങ്ങള്‍ നിരത്തി വര്‍ധനവ് വരുത്തിയിരുന്ന കെ.എസ്.ഇ.ബിക്ക് വരവില്‍ കുറവുണ്ടായതാണ് സോളാറിലും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സോളാര്‍ ഉപഭോക്താക്കളുടെ ബാങ്കിങ് സൈക്കിള്‍ മാറ്റിക്കൊണ്ടാണ് കെ.എസ്.ഇ.ബി തന്ത്രമിറക്കിയത്. ഉപയോഗം കഴിഞ്ഞുള്ള സോളാര്‍ വൈദ്യുതി ഉപഭോക്താവിന് കെ.എസ്.ഇ.ബിയുടെ ബാങ്കിലേക്ക് നല്‍കാനാവും. ഉപഭോക്താവിന്റെ ശരാശരി മാസ ഉപയോഗം വര്‍ധിച്ചാല്‍ നേരത്തെ ബാങ്കില്‍ നല്‍കിയിരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി നല്‍കുന്നതാണ് രീതി. ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം സെപ്തംബര്‍ വരെ ഒരു വര്‍ഷത്തേക്കായിരുന്നു ബാങ്ക് കാലാവധി തുടര്‍ന്നു വന്നിരുന്നത്. ഇത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെയാണ് ഉപഭോക്താക്കള്‍ക്ക് കുടുക്കൊരുങ്ങിയത്.

ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെ കാലയളവില്‍ അധിക ഉപഭോഗത്തിന് ബാങ്കിലുള്ള വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവ് അധിക നിരക്ക് നല്‍കേണ്ടിയിരുന്നില്ല. കാരണം, ചൂടുകാലം കഴിഞ്ഞായതിനാല്‍ ബാങ്കില്‍ നീക്കിയിരുപ്പുണ്ടാവും. ചൂടുകാലമായ മാര്‍ച്ച്ഏപ്രില്‍മെയ് മാസങ്ങളിലേക്കെത്തുമ്പോള്‍ ബാങ്കില്‍ അധിക വൈദ്യുതി യഥേഷ്ടം കാണും. സെപ്തംബറോടെ ബാങ്ക് അവസാനിക്കുകയും പുതിയ സൈക്കിള്‍ ഒക്ടോബറിലാരംഭിക്കുകയും ചെയ്യും. ബാങ്ക് സൈക്കിള്‍ അവസാനിച്ചതിനാല്‍ ഒക്ടോബര്‍ ആരംഭിക്കുമ്പോള്‍ ബാങ്കില്‍ നീക്കിയിരുപ്പ് പൂജ്യമായിരിക്കും. സാധാരണ ഉപഭോഗത്തില്‍ അധിക വൈദ്യുതി വേണ്ടിവരുകയുമില്ല.

എന്നാല്‍ ബാങ്ക് സൈക്കിള്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ ആക്കിയതോടെ മാര്‍ച്ചില്‍ സൈക്കിള്‍ തീരും. അതോടെ നീക്കിയിരുപ്പ് പൂജ്യമാകും. പുതിയ സൈക്കിള്‍ ഏപ്രിലില്‍ ആരംഭിക്കുമ്പോള്‍ പൂജ്യമായിരിക്കും ബാങ്കിലുള്ള വൈദ്യുതി. ഇതുകാരണം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കേണ്ടിവരുന്ന ചൂടുകാലമായ ഏപ്രിലില്‍ സോളാര്‍ ഉത്പാദനത്തേക്കാള്‍ അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് ഉപഭോക്താവിന് വാങ്ങേണ്ടിവരുന്നു. കനത്ത ചൂടില്‍ സോളാറിനെ ആശ്രയിക്കാമെന്നുകരുതി എ.സിയും മറ്റും അധികമായി ഉപയോഗിച്ചവര്‍ കെ.എസ്.ഇ.ബിയുടെ തന്ത്രത്തില്‍ കുടുങ്ങി എന്നതാണ് വാസ്തവം.

സോളാര്‍ വച്ചവര്‍ക്ക് ഫിക്‌സഡ് നിരക്ക് ഉപയോഗത്തിനനുസരിച്ച് മാറുമെന്നതിനാല്‍ ഉപഭോഗം കൂടിയാല്‍ നിരക്കും കൂടും. ഇതുകൂടാതെ സര്‍ചാര്‍ജും സര്‍ചാര്‍ജ് ഉള്‍പ്പെടെ ഊര്‍ജനിരക്കിന്റെ പത്ത് ശതമാനവും മീറ്റര്‍ വാടകയും അതിന് ചുമത്തുന്ന 9 ശതാനം വീതമുള്ള കേന്ദ്രസംസ്ഥാന പ്രത്യേക വിഹിതങ്ങളും ചേരുമ്പോള്‍ ബില്‍ത്തുക കനക്കും.
അതേസമയം, സോളാര്‍ ഉത്പാദകര്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കിയേക്കുമായിരുന്ന ഗ്രോസ് ബില്ലിംഗ് രീതിയില്‍ നിന്നും നികുതി വര്‍ധനയില്‍ നിന്നും പിന്‍മാറിയതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്ത് ഇന്ത്യ മൂന്നാമത്
സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 2015ല്‍ മൊത്തം വൈദ്യുതിയുടെ 0.5 ശതമായിരുന്നു ഇന്ത്യയില്‍ സോളാര്‍ വൈദ്യുതി ഉത്പാദനമെങ്കില്‍ 2023ല്‍ അത് 5.8 ശതമാനത്തിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ചൈനയും അമേരിക്കയുമാണ്. കേരളത്തില്‍ സോളാര്‍ ഉപഭോക്താക്കള്‍ കൂടിക്കൊണ്ടിരിക്കേ കെ.എസ്.ഇ.ബി ഇവരടയ്‌ക്കേണ്ട തുകയില്‍ ചില്ലറ വര്‍ധന വരുത്തിയാല്‍പ്പോലും ഭീമമായ തുക ലഭിക്കും.

സോളാര്‍ വച്ചിട്ടും ബില്‍ പതിനായിരമെന്ന് ആര്‍. ശ്രീലേഖ
സോളാര്‍ വച്ചിട്ടും വൈദ്യുതി ബില്‍ത്തുക തുടര്‍ച്ചയായി വര്‍ധിച്ച് പതിനായിരത്തിന് മുകളില്‍ വന്നെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യമാസങ്ങളില്‍ കുറഞ്ഞെങ്കിലും ഇപ്പോഴിതാണവസ്ഥയെന്നും കെ.എസ്.ഇ.ബിക്ക് ബാക്കിവരുന്ന വൈദ്യുതി നല്‍കാതെ ഓഫ് ഗ്രിഡ് ആക്കി വയ്ക്കുന്നതാണ് നല്ലതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  17 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  17 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  17 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  17 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  17 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  17 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  17 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  17 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  17 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  17 days ago