സ്‌കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനം ഇന്നുമുതല്‍; ഡോക്യുമെന്ററി മുതല്‍ റീല്‍സ് വരെ
മലപ്പുറം: പാഠഭാഗങ്ങള്‍ പഠിച്ചെടുക്കാന്‍ ഇനി ഹോം വര്‍ക്കും യൂനിറ്റ് ടെസ്റ്റുകളും മാത്രമല്ല, പാഠപുസ്‌കത്തിലെ തീമുകള്‍ വെച്ച് ഡോക്യുമെന്ററികള്‍ നിര്‍മിക്കണം. തലേന്നെടുത്ത പാഠത്തിനുള്ളിലെ പാഠം വെച്ച് റീല്‍സ് സ്റ്റോറികളും വേണം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റേതാണ് പുതിയ നിര്‍ദേശം. ഓരോ വിഷയങ്ങളിലേയും പാഠഭാഗങ്ങളെ കുട്ടികളില്‍ ആകര്‍ഷമാക്കാന്‍ പുതിയ സാധ്യതകള്‍ പരിശീലിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാഠഭാഗങ്ങളും അനുബന്ധ പഠനവും ഫലപ്രദമാക്കാന്‍ ഡോക്യുമെന്ററികള്‍ തയാറാക്കേണ്ടത്.റീല്‍സും ഇപ്രകാരം അധ്യാപകര്‍ തയാറാക്കണം. കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ഇവ നിര്‍മിച്ച് പഠനഭാഗം ആകര്‍ഷമാക്കാനാണ് നിര്‍ദേശം.
ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി രണ്ടുഘട്ടങ്ങളിലായുള്ള പരിശീലനം അടുത്ത ഇരുപത്തിയഞ്ചോടെ പൂര്‍ത്തിയാകും. അഞ്ച് ദിവസങ്ങളിലായാണ് പരിശീലനം. ഇത്തവണ ഒന്ന്,മൂന്ന്,അഞ്ച്,ഏഴ്,ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് മാറിയത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് പുസ്തകം പുതുക്കുന്നത്. കേരളാ പാഠ്യപദ്ധതി 2023 ആസ്പദമാക്കിയാണ് പാഠപുസ്‌കം തയാറാക്കിയത്.
പുതിയ പുസ്തകം പരിചയപ്പെടല്‍, കലാ, കായിക, പ്രവൃത്തി പരിചയം എന്നിവ പഠനവിഷയങ്ങളുമായി ബന്ധിപ്പിക്കല്‍,കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമ ബോധവല്‍ക്കണം,മൂല്യനിര്‍ണയ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയവയിലൂന്നിയാണ് ഇത്തവണ അധ്യാപക പരിശീലനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."