പക്ഷി സര്‍വേ: ജാനകിക്കാട്ടില്‍ നിന്ന് രണ്ടു മൂങ്ങ വര്‍ഗക്കാര്‍ കൂടി
കുറ്റ്യാടി: മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പക്ഷി സര്‍വേയില്‍ പുതിയ രണ്ടു മൂങ്ങ വര്‍ഗക്കാരെ കൂടി കണ്ടെത്തി.
ശ്രീലങ്ക ബേ ഓവല്‍ (റിപ്ളി മുങ്ങ), ഓറിയന്റല്‍ സ്‌കോപ്സ് ഓവല്‍ (സൈരന്ധ്രി നത്ത്) ഇനങ്ങളില്‍ പെട്ട മൂങ്ങകളെയാണ് കണ്ടെത്തിയത്. ആദ്യമായാണ് ഇവിടെ നിന്ന് ഇത്തരമൊരു വര്‍ഗത്തെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെയും കോഴിക്കോട് ബേഡേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സര്‍വേ.
ആകെ 54 ഇനം പക്ഷികളെയാണ് സംഘം കണ്ടെത്തിയത്. ഇവയില്‍ ഏഴെണ്ണം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്. ശ്രീലങ്കന്‍ ഫ്രോഗ് മൗത്തി (മക്കാച്ചി കാട) ന്റെ സാന്നിധ്യം കാടിന്റെ എല്ലാ ഭാഗത്തും ഉള്ളതായും സര്‍വേ സംഘം വിലയിരുത്തി. പക്ഷികളുടെ ഫോട്ടോ പകര്‍ത്തിയും ശബ്ദം റെക്കോര്‍ഡ് ചെയ്തുമാണ് പക്ഷികളെ തിരിച്ചറിഞ്ഞത്. ജാനകിക്കാട് വനസംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ദീപേഷ്, ഇക്കോ ടൂറിസം ഗൈഡ് സുധീഷ്, പക്ഷിനിരീക്ഷകരായ വി.കെ മുഹമ്മദ് ഹിറാഷ്, അരുണ്‍ നടുവണ്ണൂര്‍, ഗോകുല്‍ അടിവാരം, ജിതേഷ് നോച്ചാട്, അനാമിക, രാംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."