ആരാധനകളെ അപഹസിക്കുന്നത് അപലപനീയം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട് : നിസ്‌കാരം സമയനിഷ്ഠ പാലിച്ചുകൊണ്ട് നിര്‍വഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ അനുഗ്രഹീത ഭൂമികയില്‍ ഇടത് വലത് രാഷ്ട്രീയ വേദികളില്‍ പലപ്പോഴായി നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. കോഴിക്കോട് വെച്ച് സംഘടിപ്പിക്കപ്പെട്ട ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദിയില്‍ സമസ്ത സെക്രട്ടറി കൂടിയായ മുക്കം ഉമര്‍ ഫൈസി നിസ്‌കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങള്‍ കൊണ്ട് പരിഹസിക്കുകയും ചെയ്ത ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പ്രസ്താവന തികച്ചും അപലപനീയമാണെന്നും എസ്.കെ. എസ്. എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സാമൂഹിക സ്വത്വങ്ങള്‍ പൊതുസമൂഹം പരിചയപ്പെടുന്നത് പോലും അംഗീകരിക്കാന്‍ സാധിക്കാത്ത നാസ്തിക ചിന്തയാണ് ഹരിഹരനെ ഈ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്. മത പണ്ഡിതരെയും വിശ്വാസാചാരങ്ങളെയുംഅവഹേളിക്കുന്ന ആര്‍ എം പി നേതാവിന്റെ പ്രസ്താവന തിരുത്താനും അപലപിക്കാനും ഉത്തരവാദപ്പെട്ട നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടില്‍ ,സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്,സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി , അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ , ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ ,അലി മാസ്റ്റര്‍ വാണിമേല്‍,മുഹിയദ്ധീന്‍ കുട്ടി യമാനി ,അനീസ് ഫൈസി മാവണ്ടിയൂര്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്,ഏ . എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ,സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി,ഇസ്മയില്‍ യമാനി കര്‍ണാടക,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുറൂര്‍ പാപ്പിനിശ്ശേരി,നസീര്‍ മൂരിയാട് ,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്,ഷാഫി മാസ്റ്റര്‍ ആട്ടീരി,മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം,അന്‍വര്‍ഷാന്‍ വാഫി തിരുവനന്തപുരം,അബ്ദു റഹൂഫ് ഫൈസി ആന്ദ്രോത്ത്, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു .ജന.സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."