ഐപിഎൽ: പ്ലേഓഫ് കടക്കാൻ ലഖ്നൗവിന് ഇന്ന് ജയിച്ചേ തീരൂ
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ രാത്രി 7 30നാണ് മത്സരം. നിലവിൽ പ്ലെഓഫ് പ്രതീക്ഷകൾ നിലനിൽക്കുന്നതിനാൽ ലഖ്നൗവിന് വിജയം നിർണ്ണായകമാണ്.
ഈ സീസണിൽ ഡൽഹിയുടെ അവസാന ലീഗ് ഘട്ട മത്സരമാണിത്, ഇതുവരെ 13 മത്സരങ്ങളിൽ ആറെണ്ണം അവർ ജയിച്ചിട്ടുണ്ട്. ലഖ്‌നൗവിനും ആറ് വിജയമാണുള്ളത്. എന്നാൽ അവർക്ക് മുംബൈ ഇന്ത്യൻസ് മായി മറ്റൊരു മത്സരം ശേഷിക്കുന്നുണ്ട്. ഇന്ന് ലക്നൗ വിജയിക്കുകയാണെങ്കിൽ ബാംഗ്ലൂരിലും ചെന്നൈക്കും ടൂർണ്ണമെന്റിൽ തിരിച്ചടി ആവാനും സാധ്യതയുണ്ട്. നിലവിൽ പോയിന്റ് പട്ടിക പരിശോധിക്കുമ്പോൾ പ്ലേഓഫിന് യോഗ്യത നേടാൻ സൺറൈസേഴ്സിനും ലഖ്നൗവിനും മികച്ച സാധ്യതകളാണുള്ളത്.
ഇവർക്ക് ചെന്നൈയേയും ബാംഗ്ലൂരിനെയും മറികടക്കാനും കഴിയും യോഗ്യത നേടാൻ സൺറൈസേഴ്സിനും ലഖ്നൗവിനും മികച്ച സാധ്യതകളാണുള്ളത്. ഇവർക്ക് ചെന്നൈയേയും ബാംഗ്ലൂരിനെയും മറികടക്കാനും കഴിയും. അതായത് ഹൈദരാബാദും ലഖ്നൗവും ഇനിയുള്ള മത്സരങ്ങൾ വിജയിക്കുകയാണെങ്കിൽ ബാംഗ്ലൂർ ചെന്നൈ മത്സരഫലം തികച്ചും അപ്രസക്തമാകും.
ലഖ്നൗ ടീം:
കെ എൽ രാഹുൽ(ക്യാപ്റ്റൻ),ക്വിൻ്റൺ ഡി കോക്ക്,നിക്കോളാസ് പൂറൻ,ആയുഷ് ബഡോണി,കൈൽ മേയേഴ്സ്,മാർക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്ണോയ്,നവീൻ ഉൾ ഹഖ്,ക്രുണാൽ പാണ്ഡ്യ,യുധ്വീർ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂർ,അമിത് മിശ്ര,മാർക്ക് വുഡ്,മായങ്ക് യാദവ്,മൊഹ്സിൻ ഖാൻ,ദേവദത്ത് പടിക്കൽ, ശിവം മാവി,അർഷിൻ കുൽക്കർണി,എം സിദ്ധാർത്ഥ്,ആഷ്ടൺ ടർണർ,ഡേവിഡ് വില്ലി,മൊഹമ്മദ് അർഷാദ് ഖാൻ
ഡൽഹി ടീം:
ഋഷഭ് പന്ത്(ക്യാപ്റ്റൻ),പ്രവീൺ ദുബെ,ഡേവിഡ് വാർണർ,വിക്കി ഓസ്റ്റ്വാൾ,പൃഥ്വി ഷാ,ആൻറിച്ച് നോർട്ട്ജെ,അഭിഷേക് പോറെൽ,കുൽദീപ് യാദവ്,അക്സർ പട്ടേൽ,ലുങ്കി എൻഗിഡി,ലളിത് യാദവ്,ഖലീൽ അഹമ്മദ്,മിച്ചൽ മാർഷ്,ഇഷാന്ത് ശർമ്മ,യാഷ് ദുൽ,മുകേഷ് കുമാർ,ഹാരി ബ്രൂക്ക്,ട്രിസ്റ്റൻ സ്റ്റബ്സ്,റിക്കി ഭുയി,കുമാർ കുശാഗ്ര,റാസിഖ് ദാർ,ജേ റിച്ചാർഡ്സൺ,സുമിത് കുമാർ,ഷായ് ഹോപ്പ്,സ്വസ്തിക ചിക്കര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."