പി.എസ്.സി വാര്‍ത്തകള്‍; 39 തസ്തികകളില്‍ വിജ്ഞാപനം ഉടന്‍; കൂടുതലറിയാം
കേരള പി.എസ്.സി 39 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുവാന്‍ തീരുമാനം. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒഫ്തല്‍മോളജി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ വിജ്ഞാപനമെത്തും.
സംസ്ഥാന തലം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, വെല്‍ഡിങ്, മെഷീനിസ്റ്റ്, വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഹിന്ദി, കൊമേഴ്‌സ്, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), ബിവറേജസ് കോര്‍പ്പറേഷനില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജൂനിയര്‍ അനലിസ്റ്റ്, ആരോഗ്യ വകുപ്പില്‍ മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2, കാത്ത്‌ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ എന്നി തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ജില്ലാതലം
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), വിവിധ ജില്ലകളില്‍ യു.പി.എസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം), കണ്ണൂര്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2/ പൗള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റിക്കോര്‍ഡര്‍/ സ്‌റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍, ആരോഗ്യ വകുപ്പില്‍ ബ്ലാക്ക് സ്മിത്ത്.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- സംസ്ഥാന റിക്രൂട്ട്‌മെന്റ്
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 3, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ കെമിക്കല്‍ ഇന്‍സ്‌പെക്ടര്‍/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍)സ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- ജില്ലാതലം-1.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ എന്‍.സി.സി/ സൈനികക്ഷേമ വകുപ്പില്‍ ക്ലര്‍ക്ക്-ടൈപ്പിസ്റ്റ്, എന്‍.സി.എ റിക്രൂട്ട്‌മെന്റ്- സംസ്ഥാനതലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ് ബാങ്ക്) (ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഹിന്ദു നാടാര്‍), കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ )എസ്.സി.സി.സി), ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എല്‍.സി/ എ.ഐ) ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ടൈംകീപ്പര്‍ (പട്ടികജാതി) തസ്തികയില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
എന്‍.സി.എ റിക്രൂട്ട്‌മെന്റ്- ജില്ലാതലം- വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്. (പട്ടികജാതി), പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)- എല്‍.പി.എസ്, കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (ഈഴവ/ തയ്യ/ ബില്ലവ) തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."