HOME
DETAILS

പ്ലസ് വണ്‍ സീറ്റ്: നീതി നിഷേധത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് 'പെന്‍ പ്രൊട്ടസ്റ്റ്'

  
Web Desk
May 14 2024 | 13:05 PM

plusoneseat-skssf- 'Pen Protest'-programe-latest

കോഴിക്കോട്: മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി എസ് കെ എസ് എസ് എഫ്. നീതി നിഷേധത്തിനെതിരെ ഈ മാസം 17 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മേഖലാ തലങ്ങളില്‍ പെന്‍ പ്രൊട്ടസ്റ്റ് സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. മലബാറില്‍ ആവശ്യത്തിന് ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറത്ത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു.മലബാര്‍ ജില്ലകളില്‍ ഉപരി പഠനത്തിന് ആവശ്യമായ ബാച്ചുകളില്ലാതെ പ്ലസ് വണ്‍ പ്രവേശനം പ്രതിസന്ധിയിലായിട്ടും  ഇത്തവണയും വിദ്യാര്‍ഥികള്‍ക്ക് സീറ്റ് നിഷേധിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിവിധ സര്‍ക്കാര്‍ സമിതികള്‍ ശുപാര്‍ശ ചെയ്ത ബാച്ച് വര്‍ധനവ് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

വര്‍ഷങ്ങളായി നിശ്ചിത ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ച് താല്‍ക്കാലിക പരിഹാരം കാണുന്ന സര്‍ക്കാരിന്റെ ചെപ്പടി വിദ്യകള്‍ അംഗീകരിക്കാന്‍ കഴിയില്ല. മലബാറിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹയര്‍ സെക്കന്‍ഡറി പഠനം ഉറപ്പാക്കുന്ന രീതിയില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. 

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടില്‍ ,സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്,സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി , അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല,അഷ്‌കര്‍ അലി കരിമ്പ,അലി മാസ്റ്റര്‍ വാണിമേല്‍,മുഹിയദ്ധീന്‍ കുട്ടി യമാനി ,അനീസ് ഫൈസി മാവണ്ടിയൂര്‍,സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍,മുഹമ്മദ് കാസിം ഫൈസി ലക്ഷദ്വീപ്,ഏ . എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ,സി ടി ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി,ഇസ്മയില്‍ യമാനി കര്‍ണാടക,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുറൂര്‍ പാപ്പിനിശ്ശേരി,നസീര്‍ മൂരിയാട് ,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്,ഷാഫി മാസ്റ്റര്‍ ആട്ടീരി,മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം,അന്‍വര്‍ഷാന്‍ വാഫി തിരുവനന്തപുരം,അബ്ദു റഹൂഫ് ഫൈസി ആന്ദ്രോത്ത്, അസ്ലം ഫൈസി ബംഗ്ലുരു  എന്നിവര്‍ പങ്കെടുത്തു .ജന.സെക്രട്ടറി  ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും   വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Capture.JPG

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  24 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  24 days ago