കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; ഐ.ആര്.ഇ.എല്ലില്‍ തുടക്കക്കാര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. ഐ.ആര്.ഇ.എല്‍ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യന് അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ 30 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
ഐ.ആര്.ഇ.എല്‍ ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റീസ് ട്രെയിനിങ്. ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യന് അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് പോസ്റ്റുകളിലാണ് നിയമനം. ആകെ 30 ഒഴിവുകളുണ്ട്.
ഗ്രാജ്വേറ്റ് അപ്രന്റീസ് = 06
ടെക്നീഷ്യന് അപ്രന്റീസ് = 09
ട്രേഡ് അപ്രന്റീസ് = 06
ട്രേഡ് അപ്രന്റീസ് (ITI) = 09
പ്രായപരിധി
18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.
യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ്
ബി.ഇ/ ബി.ടെക് ഇന്‍ കെമിക്കല്‍, സിവില്‍, മൈനിങ്, ഇന്‍സ്ട്രമെന്റേഷന്‍
ടെക്നീഷ്യന് അപ്രന്റീസ്
ഡിപ്ലോമ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, മിനിങ് എഞ്ചിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്.
ട്രേഡ് അപ്രന്റീസ്
MBA (HRM)/ M.A (IR&PM) or തത്തുല്യമായത്.
CA/ ICWA/ MFC/ MBA (F&A) ഫൈനാന്‍സ് മാനേജ്മെന്റില്‍ PGD, B.sc (കെമിസ്ട്രി) OR Ex-ITI ലാബ് അസിസ്റ്റന്റ്. കെമിക്കല്‍ പ്ലാന്റ്.
ട്രേഡ് അപ്രന്റീസ് (ITI)
ഐ.ടി.ഐ ഇന്‍ പ്ലംബിങ്, ഫിറ്റര്‍, പേയിന്റര്‍, ഇലക്ട്രീഷന്‍.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അപേക്ഷ നല്‍കുക. ഫീസടക്കേണ്ടതില്ല.
അപേക്ഷ: https://www.apprenticeshipindia.gov.in/
വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."