257 പ്രവാസികൾക്ക് പൗരത്വം നൽകി ഒമാൻ
മസ്കത്ത്: ഒമാനിൽ നിരവധി വിദേശികൾക്ക് ഒമാനി പൗരത്വം അനുവദിച്ചു. ഇതു സംബന്ധിച്ച രാജകീയ ഉത്തരവ് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ചു. വിവിധ രാജ്യക്കാരായ 257 പേർക്കാണ് പുതിയതായി ഒമാനി പൗരത്വം അനുവദിച്ചത്.
വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന മുന്നറിയിപ്പുമായി ബാങ്ക് മസ്കത്ത്
മസ്കത്ത്: ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക.
മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്, സി.ഡി.എം, ഐ.വി.ആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്ന് ബാങ്ക് മസ്കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു. അതേസമയം, എ.ടി.എം, പി.ഒ.എസ്, ഇ-കോമേഴ്സ് ഓൺലൈൻ പർച്ചേസ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."