HOME
DETAILS
MAL
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും: മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും
Web Desk
May 15 2024 | 00:05 AM
മുഖ്യമന്ത്രിയുടെ വിദേശയാത്രയും അതിനുശേഷം മന്ത്രിസഭാ യോഗം മുടങ്ങിയതും പ്രതിപക്ഷം രൂക്ഷമായി വിമർശിച്ച് ഇതിനുപിന്നാലെ ഇന്ന് യോഗം ചേരാൻ തീരുമാനം. രാവിലെ ഒമ്പതരയ്ക്ക് ആണ് യോഗ സമയം നിശ്ചയിച്ചിട്ടുള്ളത്.
നിലവിൽ സിംഗപ്പൂരിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും എന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭാ സമ്മേളനത്തിന് തീയതി യോഗത്തിൽ ഉയർന്നു വന്നേക്കും. ജൂൺ 10 ന് ശേഷം സമ്മേളനം തീരുമാനിക്കാനാണ് ആലോചന.
നേരത്തെ പ്രതിപക്ഷം വിഷയത്തിൽ രൂക്ഷവിമർശനം അഴിച്ചുവിട്ടിരുന്നു. പെട്ടെന്നുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ക്യാബിനറ്റ് മടങ്ങിയതും വലിയ വിവാദത്തിന് വഴിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."