HOME
DETAILS

പരീക്ഷകളിലും പരീക്ഷണങ്ങളിലും തോല്‍ക്കാതെ ശിവപ്രഭ

  
നിസാം കെ. അബ്ദുല്ല 
May 15 2024 | 03:05 AM

Shivaprabha without losing in exams and tests story

കൽപ്പറ്റ. ശിവപ്രഭ, പേരുപോലെ തന്നെ പ്രഭ ചൊരിയുകയാണ്. പരീക്ഷണങ്ങൾ ഒന്നൊന്നായി വഴിമുടക്കാൻ ശ്രമിക്കുമ്പോഴും അവയെല്ലാം വകഞ്ഞുമാറ്റി അവളങ്ങിനെ പ്രഭ ചൊരിഞ്ഞു നിൽക്കുന്നു, പരീക്ഷണങ്ങളോട് തെല്ലും പരിഭവം കാണിക്കാതെ. ഇക്കഴിഞ്ഞ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം വന്നപ്പോഴും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി അവൾ തിളങ്ങി നിന്നു. ഐ.എ.എസും എൽ.എൽ.ബിയും സ്വപ്‌നം കാണുന്ന അവൾക്ക് പക്ഷെ തുടർപഠനം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. വയനാട് മീനങ്ങാടി പുറക്കാടിയിലെ ശിവപ്രഭയുടെ ജീവിതം 2022 വരെ വർണങ്ങൾ നിറഞ്ഞായിരുന്നു.


അച്ഛനും അമ്മയും അവളുമടങ്ങുന്ന കുടുംബത്തിലേക്ക് 2022ന്റെ ആദ്യത്തിലാണ് ഇടിത്തീപോലെ ആദ്യ ദുരന്തമെത്തുന്നത്. പൂജാരിയായിരുന്ന അച്ഛൻ പെട്ടെന്നൊരു ദിവസം തളർന്നുവീണു. ആശുപത്രി കിടക്കയിലായ അച്ഛന്റെ അസുഖങ്ങൾ ദിനംപ്രതി സങ്കീർണമായതോടെ കുടുംബം കണ്ണീരിലായി. ജീവിതത്തിലേക്ക് അച്ഛൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്ന ആ മാർച്ച് മാസത്തിൽ ശിവപ്രഭ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. അമ്മ അച്ഛന് കൂട്ടായി ആശുപത്രിയിൽ, വീട്ടിൽ തനിച്ചായെങ്കിലും ശിവപ്രഭ പരീക്ഷയെഴുതി. ഫലം വന്നപ്പോൾ എട്ട് എ പ്ലസും, രണ്ട് എയുമായി മികച്ച വിജയം. വിജയത്തിന്റെ സന്തോഷങ്ങൾക്ക് അൽപായുസേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലേക്ക് തിരികെ പിടിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കി അച്ഛൻ സന്തോഷ് മടങ്ങി.

 തകർന്നുപോയെങ്കിലും ജീവിതത്തോട് പൊരുതാനായിരുന്നു ശിവപ്രഭയും അമ്മ ചിത്രയും തീരുമാനിച്ചത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു ഹ്യുമാനിറ്റീസിന് ചേർന്ന ശിവപ്രഭ അമ്മയെ സഹായിക്കാനായി തനിക്കറിയുന്ന തൊഴിലുകളെല്ലാം ചെയ്തു. അമ്മ വീട്ടിലിരുന്ന് ഓൺലൈനിൽ വിവിധ ജോലികൾ ചെയ്തും കുടുംബത്തിന് ജീവിക്കാനുള്ള വരുമാനങ്ങൾ കണ്ടെത്തി. കുടുംബവും സഹപാഠികളും സുഹൃത്തുക്കളുമെല്ലാം ഇരുവർക്കും തുണയായി കൂടെ നിന്നു. സന്തോഷത്തിലേക്ക് അവർ തിരികെയെത്തി തുടങ്ങിയ കാലത്ത് ഇക്കഴിഞ്ഞ മാർച്ച് 17ന് വീണ്ടും ശിവപ്രഭയെ വിധി പരീക്ഷിച്ചു, അൽപം ക്രൂരമായി തന്നെ. ഹയർസെക്കൻഡറിയുടെ രണ്ടാം പരീക്ഷക്ക് തയ്യാറെടുക്കവെ തനിക്ക് തണലായിരുന്ന അമ്മയെ തളർത്തിയായിരുന്നു വിധിയുടെ പരീക്ഷണം.

 കുഴഞ്ഞു വീണുപോയ അമ്മയുമായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടുമ്പോഴും പരീക്ഷകളെ അവൾ മറന്നില്ല. രണ്ടുമാസത്തോളം ആശുപത്രി കിടക്കയിലായ അമ്മ തിരികെ വീട്ടിലെത്തിയപ്പോൾ അവൾ അമ്മക്കായി കരുതിവച്ചത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് എന്ന പ്രഭ ചൊരിയുന്ന വിജയമായിരുന്നു. പരീക്ഷകളും, പരീക്ഷണങ്ങളും അതിജയിച്ച് അവൾ പഠനത്തിൽ മികിവ് കാട്ടുമ്പോഴും ഇനിയുള്ള ജീവിതം എങ്ങിനെ മുന്നോട്ട് പോകുമെന്നത് അവൾക്ക് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്. സ്‌ട്രോക്കിനെ തുടർന്ന് തളർന്ന് കിടക്കുന്ന അമ്മക്ക് ചാരെയിരുന്ന് അവൾ തന്റെ ജീവിതം പറയുമ്പോൾ തോൽക്കാൻ മനസില്ലെന്നവൾ ഉറപ്പിച്ച് പറയുന്നുണ്ട്. തന്റെ സ്വപ്‌നങ്ങൾ പടിപടിയായി കീഴടക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന അവൾക്ക് അമ്മയെ ഒറ്റക്കിട്ട് ഒരിടത്തും പോകാനാവില്ല. അതുകൊണ്ട് തന്നെ വിദൂരവിദ്യാഭ്യാസത്തിലൂടെ ഡിഗ്രി നേടാനും പി.എസ്.സി പരിശീലനത്തിലൂടെ പെട്ടെന്നൊരു ജോലി നേടിയെടുക്കാനുമാണ് അവളുടെ ശ്രമം. അവിടെയെത്തിയാൽ മറ്റ് സ്വപ്‌നങ്ങളും യഥാർത്യമാക്കാമെന്ന ശുഭാപ്തി വിശ്വാസം അവൾക്കുണ്ട്. കരുത്തായി കരുണയുള്ള കരങ്ങൾ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവളും അമ്മയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago