കേരളത്തിലും ഗുണ്ടാസംഘങ്ങള്‍ സജീവം; ഇറച്ചി വിലവര്‍ധനയ്ക്ക് പിന്നില്‍ ഗുണ്ടാപിരിവ്
കൊച്ചി: ഇറച്ചി വില വര്‍ധനയ്ക്ക് പിന്നില്‍ ദക്ഷിണേന്ത്യന്‍ ഗുണ്ടാ സംഘങ്ങളുടെ പിടിച്ചുപറിയും. ഗോരക്ഷാ സംഘങ്ങളുടെ മാതൃകയിലുള്ള ഗുണ്ടാസംഘങ്ങള്‍ ആന്ധ്രാ, തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയിലെ ഒമ്പതും തമിഴ്‌നാട്ടിലെ മൂന്നും സംഘങ്ങളാണ് അറവുമാടുകളെ കേരളത്തിലേക്കെത്തിക്കുന്ന വ്യാപാരികള്‍ക്ക് വലിയ ഭീഷണിയാകുന്നത്.
ഇവരെ ഒഴിവാക്കി അതിര്‍ത്തി കടന്നെത്തുക സാധ്യവുമല്ല. എതിര്‍ക്കുന്ന ലോറി ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സംഭവങ്ങളും പതിവാണ്. ഒരു ട്രിപ്പിന് രണ്ടുലക്ഷം രൂപ വരെ വിവിധയിടങ്ങളിലായി സംഘങ്ങള്‍ പിടിച്ചു പറിക്കുകയാണ്.
മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ പേര് പറഞ്ഞാണ് സംഘങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞ് ഭീഷണിമുഴക്കുന്നത്. പണം നല്‍കിയാലേ വിട്ടയക്കൂ. പണം കൊടുത്താലും മാടുകളെ ഇവരുടെ നിയന്ത്രണത്തിലുള്ള ഗോരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഒരു വര്‍ഷം 500 കോടി രൂപയുടെ മാടുകളെയാണ് സംഘങ്ങള്‍ പിടിച്ചെടുക്കുന്നത്. പിന്നീട് പൊലിസിനെ വിളിച്ചുവരുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയും ചെയ്യും.
അറവുമാടുകളുമായി പോകുന്ന വാഹനങ്ങള്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് 2018ല്‍ സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലങ്ങളില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിക്കണം. മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിലയിരുത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ആഭ്യന്തര സെക്രട്ടറിമാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിലൊരിക്കല്‍ വിലയിരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആന്ധ്രാപ്രദേശ് മാത്രമാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തത്.
അതേസമയം, ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പോലും ഈ സംഘങ്ങള്‍ക്കെതിരേ ചെറുവിരലനക്കുന്നില്ലെന്ന് ഓള്‍ ഇന്ത്യാ മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എം.എ സലീം ആരോപിച്ചു. ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ കത്തെഴുതിയതായി സലീം അറിയിച്ചു. എന്നാല്‍ ഗുണ്ടാ പിരിവിനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വധഭീഷണി വരെ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും സലീം പറയുന്നു.
ഗുണ്ടാസംഘങ്ങളുടെ ഭീഷണിമൂലം കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. അറവുമാടുകളുടെ തോലുപയോഗിക്കുന്ന ലെതര്‍ വ്യവസായമുള്‍പ്പെടെ പലതും പ്രതിസന്ധിയിലാണ്. ഈ സംഘങ്ങളുമായി സഹകരിച്ച് കേരളത്തിലെ ചില ചന്തകള്‍ കേന്ദ്രീകരിച്ച് ഗുണ്ടാസംഘ ങ്ങള്‍ സജീവമായിട്ടുണ്ട്. ഈ സ്ഥിതി ഇവിടെ തുടര്‍ന്നാല്‍ സാധാരണക്കാര്‍ക്ക് മാട്ടിറച്ചിക്ക് കനത്ത വില നല്‍കേണ്ട സാഹചര്യമാണുണ്ടാവുക. ഇതുഭാവിയില്‍ വലിയ വിപത്തായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."