വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയി; സ്വർണം അപഹരിച്ച് ഉപേക്ഷിച്ചു, കുട്ടി ആശുപത്രിയിൽ
കാസർകോട്: കാസർകോട് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടികൊണ്ട് പോയി കവർച്ച നടത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെയാണ് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. പിന്നീട് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണക്കമ്മൽ മോഷണം പോയി. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് റിപ്പോർട്ട്. ചികിത്സക്കായി കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ത്തശ്ശൻ പശുവിനെ കറക്കാൻ വീട്ടിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ ഇറങ്ങിയ സമയത്താണ് വീട്ടിൽ കയറി കുട്ടിയെ കൊണ്ട് പോയത്. അതിനാൽ പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതിൽ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്.പ്രദേശവാസികളോ സ്ഥലവുമായി നല്ല അടുപ്പമുള്ളവരോ ആകാം സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. പൊലിസ് പ്രതിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."