HOME
DETAILS

രാജസ്ഥാനില്‍ ലിഫ്റ്റ് തകര്‍ന്ന് ഖനിയില്‍ കുടുങ്ങിയ 14 ജീവനക്കാരേയും രക്ഷപ്പെടുത്തി; മൂന്നു പേരുടെ നില ഗുരുതരം

  
Web Desk
May 15 2024 | 04:05 AM

14 rescued from collapsed lift at Rajasthan mine in overnight op

 ജയ്പൂര്‍: രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ് ഖനിയില്‍ കുടുങ്ങിയ 14 ജീവനക്കാരേയും രക്ഷപ്പെടുത്തി. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ വിജിലന്‍സ് സംഘത്തിലെ സീനിയര്‍ ഓഫിസര്‍മാരാണ് കുടുങ്ങിയത്. നീം കാ താനെ ജില്ലയിലെ കോലിഹാന്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് ജീവനക്കാരുടെ സംഘം ഖനിയില്‍ കുടുങ്ങുകയായിരുന്നു. ഖനിയില്‍ 100 മീറ്റര്‍ താഴ്ചയിലാണ് ആളുകള്‍ കുടുങ്ങിയത്.

അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പൊലിസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ എം.എല്‍.എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു. ഉടന്‍ തന്നെ ആംബുലന്‍സുകളും മറ്റ് രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തി. ഇതുവരെ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ല. അദ്ദേഹം പറഞ്ഞു.

പ്രാഥമികാന്വേഷണത്തില്‍ പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ചീഫ് വിജിലന്‍സ് ഓഫിസര്‍ ഉപേന്ദ്ര പാണ്ഡെയും, ഖേത്രി കോപ്പര്‍ കോംപ്ലക്‌സ് ജി.ഡി ഗുപ്ത, കൊലിഹാന്‍ മൈന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.കെ ശര്‍മ എന്നിവര്‍ ഖനിയില്‍ കുടുങ്ങിയവരില്‍ ഉള്‍പെടുന്നു. സംഘത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago