കുവൈത്തിൽ നാളെ വൈകുന്നേരം വരെ മഴയ്ക്ക് സാധ്യത; ദൂരക്കാഴ്ച കുറയും
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് പകൽ മഴയ്ക്ക് സാധ്യതയുള്ളതായി കുവൈത്ത് കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച ഉച്ച മുതൽ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. വ്യാഴാഴ്ച വൈകുന്നേരത്തോടെ ന്യൂനമർദം പിൻവാങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കാറ്റിനും സാധ്യത ഉണ്ട്. കാറ്റ് വീശുന്നത് പൊടിപടലങ്ങൾ ഉയരുന്നതിന് കാരണമാകും. ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയാനും ഇടയാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പ് പരിഗണിച്ച് പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് ആവശ്യപ്പെട്ടു.
സഹായങ്ങൾക്ക് അടിയന്തര ഫോൺ (112) നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."