പ്ലസ് വണ്‍ ഏകജാലകം: മുഴുവന്‍ സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍
മലപ്പുറം: പ്ലസ് വണ്‍ ഏകജാലക അപേക്ഷ സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് മുഴുവന്‍ ഹയര്‍സെകന്‍ഡറി സ്‌കൂളുകളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും.
പത്താം ക്ലാസിന് ശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ആശ്രയിക്കുന്ന ഹയര്‍സെകന്‍ഡറി കോഴ്സിലേക്ക് പെതു വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് ഏകജാലകം വഴി പ്രവേശനം നടത്തുന്നത്. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ മുഴുവന്‍ സീറ്റിലേക്കും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ട ഒഴികെയുള്ള സീറ്റിലേക്കും ഏക ജാലകം വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ സ്‌കൂള്‍ തലത്തില്‍ അപേക്ഷ നല്‍കണം.
സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കില്‍ മുഴുവന്‍ അധ്യാപകരുടേയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് അധ്യാപകര്‍ ഹെല്‍പ് ഡസ്‌കില്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തുണ്ടാകണം. പ്രോസ്പെക്ടസിന്റെ കോപ്പികള്‍ ഹെല്‍പ് ഡസ്‌കിലുണ്ടാകും. ഇതിന് പുറമെ കരിയര്‍ ഗൈഡന്‍സ്, എന്‍.എസ്.എസ് യൂനിറ്റുകളുടേയും നേതൃത്വത്തില്‍ ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കും. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവയുടെ കോമ്പിനേഷന്‍ വിഷയങ്ങളും കൂടി പരിശോധിച്ചാണ് അപേക്ഷ നല്‍കേണ്ടത്. സയന്‍സിന് ഒമ്പത് വിഷയ കോമ്പിനേഷനുകളാണുള്ളത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോംസയന്‍സ്, ജിയോളജി, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയന്‍സ് കോമ്പനേഷനില്‍ വരുന്ന വിഷയങ്ങള്‍. ഹ്യൂമാനറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്പിനേഷനുകളും, കൊമേഴ്സ് ഗ്രൂപ്പില്‍ നാലു കോമ്പിനേഷനുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."