HOME
DETAILS
MAL
എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി
backup
August 29 2016 | 21:08 PM
കാസര്‍കോട്: പാഠപുസ്തക വിതരണം പൂര്‍ത്തീകരിക്കുക, ഗ്രേസ് മാര്‍ക്ക് എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വാശ്രയ പ്രവേശനത്തിനുള്ള ഉയര്‍ന്ന ഫീസ് നിരക്ക് പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് വടകയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷനായി.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്റഫ് എടനീര്‍, എം.എസ്.എഫ് നേതാക്കളായ ഇര്‍ഷാദ് മൊഗ്രാല്‍, ടി.ഡി കബീര്‍, ഗോള്‍ഡന്‍ റഹ്മാന്, സി.ഐ.എ ഹമീദ് സംസാരിച്ചു. ഡി.ഡി.ഇ ഓഫിസിനു മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."