വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ 10,000 രൂപ വരെ പിഴ
വാഹന നിയമങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കൂടുതല്‍ കര്‍ശനമാക്കുകയാണ്. കേരളത്തില്‍ ഇതിന്റെ ഭാഗമായി എ.ഐ ക്യാമറകള്‍ അവതരിപ്പിച്ചപ്പോള്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും കനത്ത പിഴയും ശിക്ഷയും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ വാഹനമോടിക്കുന്നതിനിടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ട്രാഫിക് പോലീസ് 5000 രൂപ മുതല്‍ 10000 രൂപ വരെ ചലാന്‍ പുറപ്പെടുവിക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് 90 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. നാവിഗേഷനായി ഫോണ്‍ കൈയ്യില്‍ പിടിക്കുമ്പോള്‍ പോലും ക്യാമറകള്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചലാന്‍ അയക്കുന്ന സംഭവങ്ങളും ഏറുകയാണ്.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ മാറ്റിവെക്കുക, ഭക്ഷണസാധനങ്ങള്‍, പേപ്പര്‍, പേന അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനങ്ങള്‍ നിങ്ങളുടെ കൈയില്‍ ഉണ്ടാകരുതെന്നാണ് നിയമം അനുശാസിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല.
മോട്ടോര്‍ വെഹിക്കിള്‍സ് ഭേദഗതി ആക്ട് 2019 ലെ സെക്ഷന്‍ 184 (സി) പ്രകാരം, വാഹനമോടിക്കുമ്പോഴോ മോട്ടോര്‍ വാഹനം ഓടിക്കുമ്പോഴോ ഒരു വ്യക്തിയും കൈയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ 67ാം വകുപ്പാണ് ഭേദഗതി ചെയ്തത്. ഇതില്‍ വാഹനമോടിക്കുമ്പോള്‍ കൈകള്‍ സ്വതന്ത്രമായിരിക്കണം.
മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതിയാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 1500 രൂപയും കാറുകള്‍ക്കോ ??മറ്റ് വാഹനങ്ങള്‍ക്കോ ??5000 രൂപയും പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ട്. അതേ തെറ്റ് രണ്ടാം തവണയും ആവര്‍ത്തിച്ചാല്‍ 10,000 രൂപയും നിങ്ങളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."