യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ് നല്‍കി
യുഎഇയില്‍ ചൂട് കൂടിയതോടെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൊടി പടലങ്ങള്‍ ഉയര്‍ത്തുന്ന അതിവേഗ കാറ്റ് കാരണം വാഹനമോടിക്കുമ്പോഴും പുറത്തിറങ്ങി നടക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട് ആവശ്യപ്പെട്ടു.
വാഹനമോടിക്കുന്നവര്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യണം.
അബുദാബിയിലെ ചില പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പുറത്തുപോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ റുവൈസ്, അല്‍ മിര്‍ഫ, ഹബ്ഷാന്‍, സില, ലിവയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9.30 നാണ് മുന്നറിയിപ്പ് നല്‍കിയത്, വൈകുന്നേരം 4 മണി വരെ മൂടല്‍മഞ്ഞ് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."