താല്‍ക്കാലികമെങ്കിലും സര്‍ക്കാര്‍ ജോലി; വിവിധ ജില്ലകളില്‍ അവസരം; പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനം
1. ലൈഫ് ഗാര്‍ഡ്
ഈ വര്‍ഷത്തെ ട്രോളിങ് നിരോധന കാലയളവില്‍ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വള്ളങ്ങളിലേക്കും എട്ട് ലൈഫ് ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
രജിസ്‌ട്രേര്‍ഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
20 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
മാത്രമല്ല സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാര്‍ഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ താമസക്കാര്‍ക്കും, 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണനയുണ്ടാകുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
അഭിമുഖം
മെയ് 18ന് ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. മെയ് 18ന് മൂന്ന് മണിമുതലാണ് അഭിമുഖം.
2. നീതി മെഡിക്കല്‍ സ്റ്റോറില്‍
കേരള സ്‌റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു.
യോഗ്യത
ഡി.ഫാം, ബിഫാം, ഡിഗ്രി
അപേക്ഷകള്‍ റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി- 682 020 എന്ന വിലാസത്തില്‍ അയക്കണം.
ഫോണ്‍: 0484- 2203507, 2203652. ഇമെയില്‍ : [email protected]
എറണാകുളം ഹാര്‍ബറില്‍ ജോലി
എറണാകുളം ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, എറണാകുളം ഡിവിഷന്‍ മുനമ്പം ഓഫീസിന് കീഴില്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.
യോഗ്യത
ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മേയ് 22ന് രാവിലെ അഭിമുഖത്തിനെത്തണം.
വിലാസം
എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്, എറണാകുളം ഡിവിഷന്‍, മുനമ്പം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."