HOME
DETAILS
MAL
ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വന്‍ദുരന്തം
backup
August 29 2016 | 21:08 PM
കാഞ്ഞങ്ങാട്: ബസ് വൈദ്യുതി പോസ്റ്റിലിടിച്ചതിനെ തുടര്‍ന്ന് നാലു പേര്‍ക്ക് പരുക്കേറ്റു. ബസ് ഡ്രൈവറുടെ മനസാന്നിധ്യംകൊണ്ട് വന്‍ദുരന്തം ഒഴിവായി.
കാഞ്ഞങ്ങാട് നിന്നും വെള്ളിക്കോത്ത് വഴി രാവണേശ്വരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസാണ് വെള്ളൂര്‍ വയലിനടുത്ത് അപകടത്തില്‍പെട്ടത്,
എതിരേ വരുകയായിരുന്ന ഓട്ടോറിക്ഷക്ക് സൈഡ് കൊടുക്കുന്നതിനിടയിലാണ് നിയന്ത്രണം തെറ്റിയ ബസ് പാതയോരത്തെ വൈദ്യുതി തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി ലൈനുകള്‍ തമ്മിലുരഞ്ഞു തീ ചിതറിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
അപകടത്തില്‍ ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട് സൗത്തിലെ തമ്പാന്, യാത്രക്കാരായ രാവണീശ്വരത്തെ നിത്യഞ്ജലി, കോടോത്തെ മധുസൂദനന് (61), പറക്കളായിയിലെ ദിനേശന് (46) എന്നിവര്‍ക്ക് പരുക്കേറ്റു.
അപകടത്തില്‍ സമീപത്തെ വീട്ടുപറമ്പിന്റെ മതിലും തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."