HOME
DETAILS

കിടപ്പിലായ പിതാവിനെ ഉപേക്ഷിച്ച് വീടുവിട്ട മകന്‍ അറസ്റ്റില്‍

  
May 15 2024 | 15:05 PM

Son arrested for leaving home after leaving bed-ridden father

കൊച്ചി: തൃപ്പൂണിത്തറയില്‍ കിടപ്പിലായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ മകന്‍ അറസ്റ്റില്‍. പിതാവ് ഷണ്‍മുഖനെ തനിച്ചാക്കിയതിന് മകന്‍ അജിത്താണ് പിടിയിലായത്. തൃപ്പൂണിത്തറ പൊലിസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. ഐ.പി.സി 308 പ്രകാരമാണ് കേസ് രേഖപ്പെടുത്തിയത്. 

ഇയാള്‍ക്കെതിരെ ആദ്യം മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണ നിയമ പ്രകാരമായിരുന്നു കേസ് എടുത്തത്. നഗര സഭാ ചെയര്‍മാന്‍ കെ.കെ പ്രദീപ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മകന്‍ ഉപേക്ഷിച്ച് പോയതോടെ ഷണ്‍മുഖന്‍ മരിച്ച് പോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിസി 308 ചുമത്തിയത്. 

പക്ഷാഘാതം വന്ന് കിടപ്പിലായ ഷണ്‍മുഖന്‍ ഒറ്റക്ക് കിടക്കുന്നതായി നാട്ടുകാരാണ് പൊലിസിനെ വിവരമറിയച്ചത്. അവശനിലയിലായ ഇദ്ദേഹത്തിന് നാട്ടുകാരാണ് ഭക്ഷണം നല്‍കിയത്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ വേളാങ്കണ്ണിയിലാണെന്നാണ് മകന്‍ പറഞ്ഞത്. ശനിയാഴ്ച്ച രാവിലെ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വന്ന് ഷണ്‍മുഖനെ തൃപ്പൂണിത്തറ ആശുപത്രിയിലേക്ക് മാറ്റി. ഷണ്‍മുഖന്റെ രണ്ട് പെണ്‍മക്കളും ആശുപത്രയിലെത്തിയിരുന്നു. വൈകീട്ടോടെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഷണ്‍മുഖനെ സഹോദരന്‍ വിജയന്റെ ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

14 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 70 വർഷം കഠിനതടവ്

Kerala
  •  a month ago
No Image

യാംബു സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ അറേബ്യ

Saudi-arabia
  •  a month ago