ഡൽഹി - വഡോദര എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് വഡോദരയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ടിഷ്യൂ പ്പേപ്പറിലാണ് ബോംബ് എന്നെഴുതിയ നിലയിൽ കാണപ്പെട്ടത്. ഇതേതുടർന്ന് യാത്രക്കാർ പരിഭ്രാന്തിയിലായി. വിമാനം പുറപ്പെടുന്നതിന് മുൻപായിരുന്നു സംഭവം.
ബുധനാഴ്ച ഏകദേശം രാത്രി 7.30ഓടെയാണ് സംഭവം. വിമാനത്തിനുള്ളിലെ ടിഷ്യു പേപ്പറിലെ ഒരു കുറിപ്പിൽ "ബോംബ്" എന്ന വാക്ക് എഴുതിയ നിലയിലായിരുന്നു. വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വിമാനം പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും ഡൽഹി പൊലിസിനെയും വിവരമറിയിച്ചതായും യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല, യാത്രക്കാർ പിന്നീട് മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."