HOME
DETAILS

ചൈനയിലുള്ള ജീവനക്കാരോട് മറ്റു രാജ്യങ്ങളിലേക്ക് മാറാൻ നിർദേശിച്ച് ടെക് ഭീമൻ മൈക്രോസോഫ്റ്റ്

  
May 16 2024 | 07:05 AM

Microsoft asks hundreds of China-based staff to consider relocation

ചൈനയിലുള്ള തങ്ങളുടെ ജീവനക്കാരോട് മറ്റു രാജ്യങ്ങളിലേക്ക് ജോലി മാറുന്നത് പരിഗണിക്കാൻ അഭ്യർത്ഥിച്ച് മൈക്രോസോഫ്റ്റ്. ഏകദേശം 700 മുതൽ 800 വരെയുള്ള ചൈന ആസ്ഥാനമായുള്ള ജീവനക്കാർക്കാണ് മൈക്രോസോഫ്റ്റിന്റെ നിർദേശം. പ്രധാനമായും ചൈനീസ് പൗരത്വമുള്ള എഞ്ചിനീയർമാർക്കാണ് നിർദേശം. 

ബൈഡൻ ഭരണകൂടം ചൈനീസ് ഇറക്കുമതിയുടെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് യുഎസ്-ചൈന പിരിമുറുക്കം രൂക്ഷമായതിൻ്റെ പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഈ അഭ്യർത്ഥന. യുഎസ്, അയർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ ജീവനക്കാർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സ്ഥലം മാറാൻ നിര്ദേശിക്കുന്നുണ്ടെങ്കിൽ ചൈനയിൽ നിന്ന് കമ്പനി ഒഴിവാക്കുന്നതിന് കുറിച്ചോ മറ്റോ മൈക്രോസോഫ്റ്റ് ചിന്തിക്കുന്നില്ല. ഈ മേഖലയോടുള്ള കമ്പനിയുടെ പ്രതിബദ്ധതയും ചൈനയിൽ പ്രവർത്തനം തുടരാനുള്ള ഉദ്ദേശ്യവും അധികൃതർ അറിയിച്ചു. അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റിന് 20 വർഷത്തിലേറെയായി ചൈനയിൽ സാന്നിധ്യമുണ്ട്. 1992-ലാണ് ചൈനീസ് വിപണിയിൽ പ്രവേശിച്ചത്. യുഎസിനു പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ ഗവേഷണ-വികസന കേന്ദ്രം ചൈനയിലാണ്.

അതേസമയം, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ചൊവ്വാഴ്ച ചൈനയുടെ വിവിധ ഇറക്കുമതികൾക്ക് ഗണ്യമായ താരിഫ് വർധന പ്രഖ്യാപിച്ചു. ഇലക്ട്രിക് വെഹിക്കിൾ (ഇവി), ഇവി ബാറ്ററികൾ, അർദ്ധചാലകങ്ങൾ, സോളാർ സെല്ലുകൾ, മാസ്ക്, മെഡിക്കൽ കയ്യുറകൾ, സിറിഞ്ചുകൾ, സൂചികൾ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കാണ് വർധന പ്രഖ്യാപിച്ചത്.

സിറിഞ്ചുകൾ മുതൽ ബാറ്ററികൾ വരെയുള്ള 18 ബില്യൺ ഡോളറിൻ്റെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനത്തോട് ചൈന ജാഗ്രതയോടെ പ്രതികരിച്ചു. ബൈഡൻ ഭരണകൂടത്തിൻ്റെ നടപടികളെ ചൈന വിമർശിക്കുകയും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ "ദൃഢമായ നടപടികൾ" സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  19 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  19 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  19 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  19 days ago
No Image

വയനാട്ടില്‍ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിനേക്കാള്‍ വോട്ട് ലീഡ്; ഭൂരിപക്ഷം 3 ലക്ഷം കടന്നു

Kerala
  •  19 days ago