55,555 രൂപക്ക് ഇലക്ട്രിക്ക് സ്കൂട്ടര്‍; 5 വര്‍ഷം വാറന്റിയും, കൂടുതലറിയാം
ഇലക്ട്രിക്ക് സ്കൂട്ടറുകള് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടര്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഇവി സ്റ്റാര്‍ട്ടപ്പായ ജിടി ഫോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഒരു നിര അവതരിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞ വില തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
വെഗാസ്, റൈഡ് പ്ലസ്, വണ്‍ പ്ലസ് പ്രോ, ഡ്രൈവ് പ്രോ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ ലൈനപ്പിന്റെ എക്സ്ഷോറൂം വില 55,555 രൂപ മുതല്‍ 84,555 രൂപ വരെയാണ് വരുന്നത്. ജിടി ഫോഴ്സ് പുതുതായി കൊണ്ടുവന്നിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണിക്ക് 5 വര്‍ഷത്തെ അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
കമ്പനിയുടെ മനേസറിലെയും ഗുഡ്ഗാവിലെയും നിര്‍മാണ പ്ലാന്റുകളില്‍ വാഹനങ്ങളുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുമുണ്ട്. കൂടാതെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവികള്‍ വേഗം ഡെലിവറി ചെയ്യുന്നതിനായി ഡീലര്‍ഷിപ്പുകളിലേക്ക് ഇലക്ട്രിക് സ്കൂട്ടറുകള് കയറ്റിയയച്ചും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."