സ്ത്രീവിരുദ്ധ പരാമര്‍ശം: ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി വടകര പൊലീസ് മുന്‍പാകെ ഹരിഹരന് ഹാജരാവുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹരിഹരന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ആര്‍എംപി പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് ഹരിഹരന് ചോദ്യം ചെയ്യലിന് ഹാജരായത്.
വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കും ചലച്ചിത്ര താരം മഞ്ചു വാര്യര്‍ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിള അസോസിയേഷന് നല്കിയ പരാതിയിലാണ് നടപടി. വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം. സ്ത്രീത്വത്തെ അപമാനിക്കല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പരാമര്‍ശത്തില്‍ ഹരിഹരന് ഖേദം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."