
വിദേശപഠനം പ്ലാൻ ചെയ്യുകയാണോ? കോളേജ് ഫീസ് കൂടാതെ നിങ്ങൾ കരുതിയിരിക്കേണ്ട 3 അധികചെലവുകൾ ഇതാ

വിദേശ പഠനം പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ബുദ്ധിമുട്ടുന്ന ഒരു ഘട്ടമാണ് ഫിനാൻസ് എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത്. പലപ്പോഴും കോളേജ് ഫീസും താമസ ചെലവുകളും ഒക്കെയാവും ആദ്യം കണക്കുകൂട്ടുക. എന്നാൽ ഇതിനപ്പുറം ഓരോ വിഭാഗങ്ങൾക്കും കൃത്യമായി നീക്കി വെക്കേണ്ട സാമ്പത്തിക വിഹിതത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഇതിനു മുന്നോടിയായി ഒരു സുസ്ഥിരമായ സാമ്പത്തിക നിക്ഷേപം ഉണ്ടായിരിക്കും എന്ന് തന്നെയാണ് പ്രധാന കാര്യം.
◆അപേക്ഷ പ്രോസസിംഗ് ഘട്ടത്തിലെ ഫീസുകൾ
പുറപ്പെടുന്നതിനു മുൻപുള്ള യാത്ര ചെലവ് ഓരോ രാജ്യത്തെയും പ്രോഗ്രാമിനെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. യുഎസിൽ അപേക്ഷ ചെലവ് ഏകദേശം 150 ഡോളറിന് മുകളിൽ വരും. കൂടാതെ എയർപോർട്ട് നികുതികൾ, വിമാനകൂലി,യാത്ര ഇൻഷുറൻസ് തുടങ്ങിയവയ്ക്കെല്ലാം ആയി ഒരു നിക്ഷേപം ഉണ്ടായിരിക്കണം. ഇത് പഠിക്കാനുദ്ദേശിക്കുന്ന രാജ്യത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
SAT,GRE,IELTS,TOEFL തുടങ്ങിയ ഭാഷാപ്രാവീണ്യ ടെസ്റ്റുകളുമായി ബന്ധപ്പെട്ടുള്ള ചിലവുകൾ വേറെയുമുണ്ട്. ചില സർവകലാശാലകൾ പുറത്തുനിന്ന് വരുന്ന വിദ്യാർഥികളിൽനിന്ന് ഓറിയന്റേഷൻ ഫീസായി ഒരു തുക വാങ്ങുന്ന പതിവുമുണ്ട്. ഇതും ഒരു ആഡ് ഓൺ ചെലവ് ആയിരിക്കും.
◆ആരോഗ്യ ഇൻഷുറൻസും മറ്റ് ചെലവുകളും
വിദേശ പഠനത്തിൽ ആരോഗ്യ ഇൻഷുറൻസ് ചെലവ് പലപ്പോഴും നാം ആദ്യഘട്ടത്തിൽ പരിഗണിക്കാതെ വരുന്നൊരു ഘടകമാണ്. പൊതുവേ ഒട്ടനവധി കമ്പനികൾ ഇത് ഓഫർ ചെയ്യുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാനിൽ അംഗമാവാൻ ആണ് വിദഗ്ധർ നിർദേശിക്കുന്നത്. ഇതിനൊരു പ്രധാനകാരണം ക്യാമ്പസ് ആവശ്യങ്ങളുമായി അത് ബന്ധപ്പെട്ട് കിടക്കുന്നതു കൊണ്ടാണ്. ഇതു കൂടാതെ മറ്റു ബാഹ്യ ചെലവുകളും കണക്കാക്കേണ്ടി വരും. ഇതിൽ പ്രധാനപ്പെട്ടതാണ് കോച്ചിംഗ് ഫീസുകൾ. വിദ്യാർഥികൾക്ക് ഫെലോഷിപ്പുകളോ സ്കോളർഷിപ്പോ ഉണ്ടെങ്കിൽ ഇതിനൊരു ആശ്വാസമുണ്ടാകും. വിദ്യാഭ്യാസ വായ്പകളും സഹായിക്കും. ഏതെങ്കിലും ഒരു വിഷയത്തിൽ പുറകിൽ ആണെങ്കിൽ അത് മറികടക്കാൻ പ്രത്യേക ട്യൂഷനും ആവശ്യമായി വന്നേക്കാം. ഇതും ഒരു അധികച്ചെലവ് ആണ്.
◆താമസ ചെലവുകളും നിക്ഷേപങ്ങളും
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും ക്യാമ്പസിനോട് ചേർന്നു തന്നെ താമസസൗകര്യം ഏർപ്പാടാക്കി തരണമെന്നില്ല. ചിലപ്പോൾ വിദ്യാർഥികൾ തന്നെ അവരുടെ ഉത്തരവാദിത്തത്തിൽ കണ്ടെത്തേണ്ടിവരും. താമസചെലവ് തീർത്തും വ്യക്തി അധിഷ്ഠിതമാണ് ഓരോരുത്തരും എങ്ങനെ അത് കണക്കാക്കി ചെലവഴിക്കണം എന്നും സ്വയം തീരുമാനിക്കുന്നതാണ്. ചെറിയ പട്ടണങ്ങളിലാണ് താമസിക്കുന്നതെങ്കിൽ ചെലവ് കുറയും. അതേസമയം ന്യൂയോർക്ക്, ചിക്കാഗോ പോലുള്ള നഗരങ്ങളിൽ താമസ സൗകര്യം ഏർപ്പെടുത്തുമ്പോൾ അതിനനുസരിച്ചുള്ള ചെലവ് നിങ്ങൾ കണ്ടെത്തേണ്ടിവരും. മുൻപ് പഠിച്ചവരെ ബന്ധപ്പെട്ട് താമസത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതാവും നല്ലത്. നിക്ഷേപങ്ങൾക്ക് വേണ്ടിയും ഒരു തുക മാറ്റി വയ്ക്കേണ്ടതാണ് വരാറുണ്ട്. ഇത്തരത്തിൽ ചെലവുകളെ കുറിച്ച് വ്യക്തമായി അറിയാൻ യൂണിവേഴ്സിറ്റികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കുന്നത് പലപ്പോഴും നന്നായിരിക്കും. യൂണിവേഴ്സിറ്റികൾ ഫോറിൻ വിദ്യാർഥികളെ ലക്ഷ്യമിട്ട് അവർക്ക് നേരിടേണ്ടിവരുന്ന ചെലവുകളെ കുറിച്ച് ഒരു ഏകദേശ ധാരണ വെബ്സൈറ്റുകളിൽ നൽകും. ഓറിയന്റേഷൻ ഫീസുകൾ ഉണ്ടെങ്കിൽ അവയും ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകിയിട്ടുണ്ടാവും.
വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ഇത്തരത്തിലുള്ള വിവരങ്ങൾ ഔദ്യോഗിക ശ്രോതസ്സുകളിൽ നിന്നും അറിയാൻ ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
International
• 17 hours ago
ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ
Cricket
• 17 hours ago
എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍
Kuwait
• 17 hours ago
ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി
International
• 18 hours ago
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി
Kerala
• 18 hours ago
ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി
National
• 18 hours ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു
uae
• 18 hours ago
അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ
Cricket
• 19 hours ago
എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്
International
• 19 hours ago
ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം
National
• 19 hours ago
നാളെയും അവധി; കുട്ടനാട് താലൂക്കിൽ വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 21 hours ago
സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ നിന്നും പൗരന്മാരെയും താമസക്കാരെയും തിരിച്ചെത്തിച്ച് യുഎഇ
uae
• 21 hours ago
ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവന്നതായി സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
National
• 21 hours ago
'ഫ്ലാഷ് മോബിനല്ല, കാഴ്ചകള്‍ ആസ്വദിക്കാനാണ് സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കുന്നത്'; വൈറലായി ബുര്‍ജ് ഖലീഫയിലെ ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ നൃത്തം, സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തം
uae
• 21 hours ago
1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്സ്വാൾ സംഖ്യം
Cricket
• a day ago
മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചു; സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍
Kerala
• a day ago
മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!
Football
• a day ago
ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും
International
• a day ago
മെസിക്ക് വീണ്ടും റെക്കോർഡ്; അർദ്ധ രാത്രിയിൽ പിറന്ന മഴവിൽ ഗോൾ ചരിത്രത്തിലേക്ക്
Football
• 21 hours ago
ട്യൂഷൻ ഫീസ് അടച്ചിട്ടില്ലെന്ന കാരണത്താൽ വിദ്യാർത്ഥിയുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ച സ്കൂളിന് ബാലാവകാശ കമ്മിഷന്റെ താക്കീത്
Kerala
• 21 hours ago
ശ്രീലങ്കന്‍ യുവതിയുടെ സ്വപ്നം സാക്ഷാത്കരിച്ച് അജ്മാന് പൊലിസ്; നാല്‍പ്പത് വര്‍ഷത്തിനു ശേഷം വൈകാരികമായൊരു പുനഃസമാഗമം
uae
• 21 hours ago