കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; വിവിധ ജില്ലകളില്‍ അവസരം; ഇന്റര്‍വ്യൂ വഴി നിയമനം
സര്‍ക്കാര്‍ വനിത കോളജില്‍ പ്രോജക്ട് അസിസ്റ്റന്റ്
സര്‍ക്കാര്‍ വനിത കോളജിലെ സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റി (സി.സി.ഐ.എഫ്) കേന്ദ്രത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടക്കുക. പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നല്‍കും.
യോഗ്യത
അപേക്ഷകര്‍ കെമിസ്ട്രിയിലോ ഫിസിക്‌സിലോ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കോടെ ബിരുദാനന്തര ബിരുദം (എം.എസ്.സി) നേടിയിരിക്കണം. അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും.
എന്‍.ഐ.ആര്‍ സ്‌പെക്ട്രോ മീറ്റര്‍, സ്‌പെക്ട്രോ ഫ്‌ളൂറോ മീറ്റര്‍, ഐ.ആര്‍ സ്‌പെക്ട്രോ മീറ്റര്‍, യു.വി വിസിബിള്‍ സ്‌പെക്ട്രോ മീറ്റര്‍ ആന്റ് ബിഇറ്റി അനലൈസര്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും ചുമതലകളില്‍ ഉള്‍പ്പെടുന്നു.
2024 ജൂണ്‍ 5ന് രാവിലെ 10.30ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകര്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഗസ്റ്റ് അധ്യാപക അഭിമുഖം
1. തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളജില്‍ വിവിധ പഠന വിഭാഗങ്ങളിലേക്കുള്ള 2024-25 അധ്യായന വര്‍ഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടക്കും.
സംസ്‌കൃതം 2024 മേയ് 23, രാവിലെ 11.30
കമ്പ്യൂട്ടര്‍ സയന്‍സ് 2024 മേയ് 29, രാവിലെ 11
അറബിക് 2024 മേയ് 23, രാവിലെ 10.30 ക്ക്.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ മേഖല ഓഫീസുകളില്‍ ഗസ്റ്റ് ലക്ച്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിക്കുക.
യോഗ്യത
ജനനതീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മേഖല ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം മേല്‍ പരാമര്‍ശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് ഹാജരാകുക.
2. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ 2024-25 അധ്യായന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ തല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മേയ് 28ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാലിന്റെ റൂമില്‍ നടക്കും.
യു.ജി.സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടേറ്റില്‍ അതിഥി അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പ്രിന്‍സിപ്പാലിന് മുന്‍പാകെ ഹാജരാകണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."