HOME
DETAILS

'ഗള്‍ഫ് സുപ്രഭാതം' പ്രകാശനം നാളെ; പ്രമുഖര്‍ പങ്കെടുക്കും

  
Web Desk
May 17 2024 | 15:05 PM

GULF SUPRABAATHAM UPDATES

ദുബൈ: പ്രവാസ ലോകത്തിന് നേരിന്റെ വാര്‍ത്തകളുമായി 'സുപ്രഭാത'ത്തിന്റെ എട്ടാമത് എഡിഷന്‍ 'ഗള്‍ഫ് സുപ്രഭാതം' ദുബൈയില്‍ നാളെ പ്രകാശനം ചെയ്യും. അബൂ ഹയ്ല്‍ ദുബൈ വിമന്‍സ് അസോസിയേഷന്‍ അല്‍ സാഹിയ ഹാളില്‍ വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന പ്രൗഢ ചടങ്ങില്‍ ഗള്‍ഫ് സുപ്രഭാതം വായനാ സമൂഹത്തിന് സമര്‍പ്പിക്കും.

സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സുപ്രഭാതം ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. എം.എ യൂസഫലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, ദുബൈ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പ്രിന്റിംഗ് & ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സി.ഇ.ഒ ഫൈസല്‍ അബ്ദുല്ല, കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കെ.മുരളീധരന്‍ എം.പി, സമസ്ത മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, ഗള്‍ഫ് സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി തുടങ്ങിയവര്‍ പങ്കെടുക്കും.

 
പ്രകാശന ചടങ്ങിന് മുന്നോടിയായി വൈകുന്നേരം 5 മണിക്ക്  മീഡിയ സെമിനാര്‍ നടക്കും. 
വാര്‍ത്താ മാധ്യമ ലോകത്ത് പുതുചരിത്രങ്ങള്‍ തീര്‍ത്ത സുപ്രഭാതം ഒരു ദശകത്തിനിടെ കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന പത്രങ്ങളുടെ മുന്‍നിരയിലാണിന്ന് നിലകൊള്ളുന്നത്. പ്രവാസ സമൂഹത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്ന സാക്ഷാത്കാരമായാണ് ഗള്‍ഫ് സുപ്രഭാതത്തിന്റെ കടന്നു വരവ്. പ്രകാശന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a day ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago