HOME
DETAILS
MAL
മക്കരപ്പറമ്പിൽ ഫർണീച്ചർ കടയിൽ തീപിടുത്തം; രണ്ടു നില കത്തിനശിച്ചു
Web Desk
May 18 2024 | 02:05 AM
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ ഫർണിച്ചർ കട കത്തിനശിച്ചു. മലപ്പുറം മക്കരപറമ്പിലെ കടയിലാണു വൻ തീപിടുത്തമുണ്ടായത്. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. രണ്ടുനില പൂർണമായും കത്തിനശിച്ചു.
അഞ്ചു മണിയോടെയാണ് തീ അണക്കാനായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. രണ്ടു നില കെട്ടിടത്തിലെ താഴത്തെ നിലയിലെ ഫർണിച്ചറുകൾ പൂർണമായും നശിച്ചു. രണ്ടാം നിലയിൽ ഭാഗികമായും തീപിടുത്തമുണ്ടായിട്ടുണ്ട്. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീപിടിത്തത്തെ തുടർന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."