രാഹുൽ 'ജർമ്മൻ' അല്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്ന് പൊലിസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാൽ ജര്‍മ്മൻ പൗരനല്ലെന്ന് സ്ഥിരീകരിച്ച് പൊലിസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും ഇന്ത്യൻ പൗരൻ തന്നെയാണെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല എന്നാണ് പുതിയ വിവരം.
വിദേശത്തുനിന്ന് രാഹുൽ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ജർമനിയിൽ ഏറോനോട്ടിക്കൽ എൻജിനിയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിന്റെ പുരോഗതി അറിഞ്ഞ ശേഷം നടപടിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ സുഹൃത്തും കേസിൽ കൂട്ട് പ്രതിയുമായ രാജേഷിന് ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടക്കാൻ രാഹുലിന് ടിക്കറ്റടക്കം വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു നൽകിയത് രാജേഷ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."