HOME
DETAILS

ഒരിടവേളയ്ക്ക് ശേഷം റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

  
Web Desk
May 18 2024 | 04:05 AM

gold into record price hike update

കൊച്ചി: തുടർച്ചായി പുതിയ റെക്കോർഡുകൾ ഇട്ടിരുന്ന സ്വർണവില ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി. ഇന്ന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 54,500 രൂപ എന്ന സ്വർണത്തിന്റെ ഇതുവരെയുള്ള ഉയർന്ന വിലയാണ് ഇന്ന് തിരുത്തി എഴുതിയത്.

ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽപേർ സ്വർണം വാങ്ങികൂട്ടുന്നതും സ്വർണവില വർധനയ്ക്ക് കാരണമാണ്.

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6840 രൂപയാണ് വില. ഇന്നലെ 200 രൂപ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുതിച്ച് ഉയർന്നത്. 54080 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഗ്രാമിന് 6760 രൂപയും.

മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. ഏപ്രിൽ 19ന് ആണ് ഇതുവരെ റെക്കോർഡ് തുകയായിരുന്ന 54,500 രൂപയിലേക്ക് സ്വർണവില എത്തിയത്.

മെയ് മാസത്തെ സ്വർണവില

1-May-24    52440 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
2-May-24    53000
3-May-24    52600
4-May-24    52680
5-May-24    52680
6-May-24    52840
7-May-24    53080
8-May-24    53000
9-May-24    52920
10-May-24 54040
11-May-24 53800
12-May-24 53800
13-May-24 53720
14-May-24 53400
15-May-24 53720
16-May-24 54280 
17-May-24 54080 
18-May-24 54720  (ഈ മാസത്തെയും ചരിത്രത്തേയും ഏറ്റവും കൂടിയ വില)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  9 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  10 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  10 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  10 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  11 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  11 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  11 hours ago