HOME
DETAILS
MAL
ഊട്ടിയില്‍ റെയില്‍പ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
Web Desk
May 18 2024 | 06:05 AM
ഊട്ടി: കനത്ത മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. കനത്ത മഴയില്‍ കല്ലാര്‍-ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേ തുടര്‍ന്ന് മേട്ടുപാളയം -ഉദഗമണ്ഡലം (06136) ട്രെയിന്‍ റദ്ധാക്കി.
പാതയില്‍നിന്നു മണ്ണ് പൂര്‍ണമായി നീക്കിയതിനു ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാല്‍ നീലഗിരി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി കലക്ടര്‍ മുന്നറിയില്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."