ഐപിഎൽ: ചെന്നൈയോ ബാംഗ്ലൂരോ, പ്ലേഓഫിലെത്താൻ ഇന്ന് തീപാറും പോരാട്ടം
ഐപിഎൽ ടൂർണമെന്റ് കലാശക്കൊട്ടിലേക്കടുക്കുമ്പോൾ ഇന്ന് തീപാറും മത്സരം. ലീഗിലെ 68മത് മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നേരിടും. ജയിക്കുന്ന ടീം പ്ലേഓഫിലെത്തുമെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതിനാൽ വാശിയേറിയ പോരാട്ടത്തിനാവും ബാംഗ്ലൂർ എം ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. രാത്രി 7.30 നാണ് മത്സരം. മഴ ഭീഷണി നിലനിൽക്കുന്നത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. മഴ മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ചെന്നൈക്ക് പ്ലേഓഫ് ഉറപ്പിക്കാം.
ഐപിഎൽ ചരിത്രത്തിലിതുവരെ ബെംഗളൂരുവും ചെന്നൈയും 31 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 21ലും ചെന്നൈ ജയിച്ചപ്പോൾ 10 തവണ ബെംഗളൂരു ജയിച്ചു. ബെംഗളൂരുവിനെതിരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു. 2019ലെ ടൂർണമെൻ്റിൽ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിലാണ് ബെംഗളൂരു അവസാനമായി ചെന്നൈയെ പരാജയപ്പെടുത്തിയത്.
ബാംഗ്ലൂരിന്റെ നിലവിലെ ഫോം ചെന്നൈയെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ അടുപ്പിച്ചുള്ള വിജയങ്ങളാണ് ബാംഗ്ലൂർ നേടിയത്. വിരാട് കോലിയും ഡുപ്ലസിയും കാർത്തികും ഗ്രീനുമെല്ലാം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബോളിംഗിൽ ടീം സ്ഥിരത കണ്ടെത്തിയതാണ് ബാംഗ്ലൂരിന്റെ തുടർ വിജയങ്ങൾക്ക് കാരണം. മറുവശത്ത് ചെന്നൈ ആടിയുലഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നാൽ പ്ലേ ഓഫ് കളിച്ചുള്ള അനുഭവസമ്പത്ത് ചെന്നൈക്ക് കരുത്താവും. വലിയ അവസരങ്ങളെ എങ്ങനെ നേരിടണമെന്ന് നന്നായി അറിയുന്ന ധോണി ചെന്നൈക്കൊപ്പമുള്ളത് ടീമിന്റെ ആശ്വാസമാണ്. പരാജയപ്പെട്ടാൽ ധോണിയുടെ കരിയറിലെ അവസാന മത്സരമായും ചിലപ്പോൾ ഈ കളി മാറാം. എന്തുതന്നെയായാലും ചിന്നസ്വാമിയിൽ ഇന്ന് തീപാറും മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നതെന്ന് തീർച്ച.
ചെന്നൈ ടീം:
റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ),എംഎസ് ധോണി,രവീന്ദ്ര ജഡേജ,,അജിങ്ക്യ രഹാനെ,ദീപക് ചാഹർ,ഡെവോൺ കോൺവേ,മൊയിൻ അലി,ശിവം ദുബെ,മഹേഷ് തീക്ഷണ,മിച്ചൽ സാൻ്റ്നർ,മതീശ പതിരണ,തുഷാർ ദേശ്പാണ്ഡെ,രാജ്വർധൻ ഹംഗാർഗേക്കർ,മുകേഷ് ചൗധരി,സിമർജീത് സിംഗ്,ശൈഖ് റഷീദ്,നിശാന്ത് സിന്ധു,പ്രശാന്ത് സോളങ്കി,അജയ് മണ്ഡല്,രചിൻരവീന്ദ്ര,ശാർദുൽ താക്കൂർ,ഡാരിൽ മിച്ചൽ,സമീർ റിസ്വി,അവനീഷ് റാവു ആരവേലി,മുസ്തഫിസുർ റഹ്മാൻ
ബാംഗ്ലൂർ ടീം:
ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ),ഗ്ലെൻ മാക്സ്വെൽ,വിരാട് കോലി,രജത് പാട്ടിദാർ,അനൂജ് റാവത്ത്,ദിനേശ് കാർത്തിക്,സുയാഷ് പ്രഭുദേശായി,വിൽ ജാക്സ്,മഹിപാൽ ലോംറോർ,കരൺ ശർമ്മ,മനോജ് ഭണ്ഡാഗെ,മായങ്ക് ദാഗർ,വൈശാഖ് വിജയകുമാർ,ആകാശ് ദീപ്,മുഹമ്മദ് സിറാജ്,റീസ് ടോപ്ലി,ഹിമാൻഷു ശർമ്മ,രാജൻകുമാർ ,കാമറൂൺ ഗ്രീൻ, അൽസാരി ജോസഫ്,യാഷ് ദയാൽ, ടോം കുറാൻ,ലോക്കി ഫെർഗൂസൺ,സ്വപ്നിൽ സിംഗ്,സൗരവ് ചൗഹാൻ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."