പാല്‍ ഉല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ എന്ത് സംഭവിക്കും; അറിയാം ഗുണങ്ങളും ദോഷങ്ങളും
സ്വന്തം ഇഷ്ടപ്രകാരവും അല്ലാതെയും പലരും പാലും പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ചില ആളുകളില്‍ പാലിന്റെ ഉപയോഗം മൂലം ദഹനപ്രശ്‌നങ്ങളുണ്ടാവുന്നതായി കാണാറുണ്ട്. മറ്റു ചിലര്‍ ഡയറ്റിന്റെ ഭാഗമായും പാല്‍ ഒഴിവാക്കാറുണ്ട്. പാല്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കിയാലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് നോക്കാം..
ഗുണങ്ങള്‍:
1. മുഖക്കുരു തടയുന്നു
ചില ആളുകള്‍ക്ക് പാലുല്‍പ്പന്നങ്ങള്‍ കഴിച്ചതിന് ശേഷം ചര്‍മ്മത്തില്‍ അധിക എണ്ണ ഉല്‍പാദിപ്പിക്കപ്പെടാം. ഇത് മുഖക്കുരുവിന് കാരണമാകും. ഇത്തരക്കാര്‍ പാല്‍ ഒഴിവാക്കുന്നതാണ് നല്ലത്. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാനും പാല്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
2. ശരീരഭാരം കുറയ്ക്കല്‍
ലാക്ടോസ് ഒരു പ്രകൃതിദത്ത പഞ്ചസാരയാണ്. പാലുല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
3. ചിലര്‍ക്ക് ആവശ്യം
പാല്‍ കുടിക്കുന്നത് ചിലരില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അതിനാല്‍, അത്തരം വ്യക്തികള്‍ പാല്‍ ഉപേക്ഷിക്കുന്നത് വളരെ നിര്‍ണായകമാണ്.
ദോഷങ്ങള്‍:
1. സുസ്ഥിരമല്ല
പാലുല്‍പ്പന്നങ്ങള്‍ മുഴുവനായും ഭക്ഷത്തില്‍ നിന്ന് ഒഴിവാക്കുന്നത് ബുദ്ധിമുട്ടാണ്. ലാക്ടോസ് പല ചേരുവകളിലും ഭക്ഷണ പദാര്‍ത്ഥങ്ങളിലും അടങ്ങിയിട്ടുണ്ട്. പാലും പാലുല്‍പ്പന്നങ്ങളും ഒഴിവാക്കുന്നത് തുടക്കത്തില്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും.
2. സപ്ലിമെന്റുകള്‍ ആവശ്യമായി വന്നേക്കാം
പാലും പാലുല്‍പ്പന്നങ്ങളും കാല്‍സ്യവും പ്രോട്ടീനുമടക്കം നിരവധി അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. പാല്‍ ഒഴിവാക്കുന്നതോടെ പോഷകാഹാര വിടവ് നികത്താന്‍ നിങ്ങള്‍ക്ക് സപ്ലിമെന്റുകള്‍ ആവശ്യമായി വന്നേക്കാം.നന്നായി ആസൂത്രണം ചെയ്തില്ലെങ്കില്‍, പാല്‍ ഉപേക്ഷിക്കുന്നത് പോഷകാഹാരക്കുറവിന് കാരണമാകും.
നിങ്ങള്‍ക്ക് പാല്‍ അലര്‍ജി ഉള്ളവരോ സസ്യാഹാരം പിന്തുടരുന്നവരോ അല്ലാത്തപക്ഷം ഇവ ഉപേക്ഷിക്കുന്നത് ആരോഗ്യകരമായ തീരുമാനമായിരിക്കില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."