ലളിതമായി നേടാവുന്ന മികച്ച സ്കോളർഷിപ്പുകൾ: ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് മൊറോക്കോ
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ തുറന്നു കൊടുക്കുകയാണ് മൊറോക്കോ. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഒട്ടനവധി സ്കോളർഷിപ്പുകളും മൊറോക്കോ നൽകിവരുന്നു. ഇപ്പോഴിതാ 2024-25 അധ്യന വർഷത്തിലേക്ക് ഉപരിപഠനത്തിന് വിദ്യാർഥികളെ ക്ഷണിച്ചിരിക്കുകയാണ്.
പാരാമെഡിക്കൽ സ്റ്റഡീസ്, കൊമേഴ്‌സ് ആൻഡ് അക്കൗണ്ടിങ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, സയൻസ്, വെറ്റിനറി, മെഡിക്കൽ സ്റ്റഡീസ്, അഗ്രിക്കൾച്ചറൽ സയൻസ്, ആർക്കിടെക്ച്ചർ തുടങ്ങി വിവിധ മേഖലകളിൽ സ്കോളർഷിപ്പോടു കൂടി ഉള്ള പഠനത്തിന് അവസരമുണ്ട്.
ഫ്രഞ്ച് ഭാഷയിലാണ് യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കുന്നതെന്നതിനാൽ പ്രസ്തുത ഭാഷയിലെ ഭാഷാപ്രാവീണ്യ ടെസ്റ്റുകൾ ഉദ്യോഗാർത്ഥികൾ പാസായിരിക്കണം. ഇസ്ലാമിക് പഠനങ്ങൾക്കും സാഹിത്യഭാഷ പഠനങ്ങൾക്കും അറബി ആവശ്യമായിവരും. അതിനാൽ അറബി ഭാഷാ പ്രാവീണ്യവും നേടേണ്ടതുണ്ട്.
കൂടുതൽ അറിയാൻ സന്ദർശിക്കേണ്ട വെബ്സൈറ്റ്
[email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."