HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
backup
August 29 2016 | 21:08 PM
കൊപ്പം: വിവിധ പഞ്ചായത്തുകളിലെ നൂറു കണക്കിനു ജനങ്ങളുടെ കുടിവെള്ള സ്രോതസായ കുന്തിപ്പുഴ മലിനമാക്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി വിളയൂര്‍ സെന്ററില്‍ പ്രതിഷേധ സംഗമം നടത്തി. മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.എം മുസ്തഫ അധ്യക്ഷനായി. കമ്മുക്കുട്ടി എടത്തോള്‍, രാമദാസ് മാസ്റ്റര്‍, അഹമ്മദ് കുഞ്ഞി, എ.കെ ഷാനിബ്, കൃഷ്ണന് നമ്പൂതിരി, നീലടി സുധാകരന്, നാരായണസ്വാമി, പി.കെ ഗോപിനാഥന്, ടി.കെ ഷുക്കൂര്‍, രാധാകൃഷ്ണന്, സതീഷ് പുതുപ്പറമ്പില്‍, രാജന് പൂതാനി, എം.സി മുഹ്സിന്, ടി.എന്‍ യൂനുസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."