ഐ.ഡബ്ല്യു.എം.പി പ്രൊജക്ട് ഉദ്ഘാടനം ചെയ്തു
പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ഐ.ഡബ്യൂ.എം.പി പ്രൊജക്ടില്‍ ഉള്‍പ്പെട്ട മണ്ണേങ്കോട്, വിളയൂര്‍ എന്നീ പ്രദേശങ്ങളിലെ പൂര്‍ത്തീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ നിര്‍വഹിച്ചു. വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി, കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീന്‍ എന്നിവര്‍ അധ്യക്ഷരായി. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന ഹസ്സന്‍കുട്ടി, വികസനകാര്യ സ്റ്റാന്റിംഗ് ചെയര്മാന് വി.എം മുഹമ്മദ്അലി, വിളയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. വിളയൂര്‍ പഞ്ചായത്തിലെ കഴനിപ്പാലം അരിക്കോട് പാര്‍ശ്വഭിത്തി സംരക്ഷണം, വലിയകാട് ചീനിത്തോട് പാര്‍ശ്വഭിത്തി സംരക്ഷണം, വാളക്കോട് നടുതോട് പാര്‍ശ്വഭിത്തി സംരക്ഷണം, ചിറക്കല്‍ തോട്, മാനാടത്ത് തോട്, പൂക്കോട്ട് കുളമ്പ് പഞ്ചായത്ത് കുളം നവീകരണം, ഓര്ണോടിപള്ള്യാല് പൊതുകിണര്‍ നവീകരണം, മുരിക്കുന്ന് കിണര്‍ നവീകരണം, അമരക്കുളം തോട്, പുത്തന്‍ കുളം നവീകരണം, കക്കുഴി തോട് പാര്‍ശ്വഭിത്തി സംരക്ഷണം, കക്കുഴി കുളം നവീകരണം, മടിയങ്ങാട് തോട് എന്നിവയും കുലുക്കല്ലൂര്‍ പഞ്ചായത്തിലെ പടുവന്‍ പള്ള്യാല്‍ തോട്, കൊടിക്കുന്ന് ഭഗവതി ക്ഷേത്രക്കുളം നവീകരണം തുടങ്ങിയ പന്ത്രണ്ട് പ്രവൃത്തികള്‍ക്കായി ഒരു കോടി അഞ്ചു ലക്ഷത്തോളം രൂപയാണു ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."