HOME
DETAILS
MAL
പനി മരണങ്ങള്‍ കൂടുന്നു; അഞ്ചുമാസത്തിനിടയില്‍ എലിപ്പനി ബാധിച്ച് 90 പേര്‍ മരിച്ചു
Web Desk
May 19 2024 | 06:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നുവെന്ന് റിപോര്‍ട്ട്. 90 പേരാണ് അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ചു മരിച്ചത്. 48 പേര്‍ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. മഞ്ഞപ്പിത്ത മരണവും കൂടുകയാണ്. 400ല്‍ അധികം പേര്‍ക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. മെയ് മാസത്തില്‍ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 15 പേരാണ്. മൂന്നു പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചിരുന്നു. ഈ മാസം മാത്രം ആറുപേര്‍ മഞ്ഞപ്പിത്തം ബാധിച്ചും മരണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."