പൊരിച്ച കോഴിന്റെ ബിരിയാണി- അതിന്റെ രുചി, അതൊന്ന് വേറെ തന്നെയാ
ഗരംമസാല തയാറാക്കാന്‍
ഗ്രാമ്പു - 8
ഏലക്ക - 6
കറുവപ്പട്ട - ഒരു ചെറിയ കഷണം
ജാതിക്ക - ഒന്നിന്റെ കാല്‍ ഭാഗം
തക്കോലം - ഒന്നിന്റെ പകുതി
പെരുംജീരകം- ഒരു ടേബിള്‍സ്പൂണ്‍
ചേരുവകളെല്ലാം കൂടി ചെറിയ തീയില്‍ 5 മിനിറ്റ് ചൂടാക്കി പൊടിച്ചെടുക്കുക
ചിക്കന്‍ പൊരിക്കാന്‍
ചിക്കന്‍ - ഒരുകിലോഗ്രാം
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
ഗരം മസാല - ഒരു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടേത്
വെളിച്ചെണ്ണ(നല്ല നെയ്യ്) - അര കപ്പ്
കറിവേപ്പില - മൂന്ന് തണ്ട്
വലിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മസാലപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ നന്നായി പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചിക്കന്‍ കഷ്ണങ്ങള്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരുക. ഇതിലേക്ക് കറിവേപ്പില കൂടി ചേര്‍ക്കുക.
മസാല തയാറാക്കാന്‍
സവാള - 5
വെളുത്തുള്ളി - 15 അല്ലി
ഇഞ്ചി - ഒരു കഷണം
പച്ചമുളക് - 6
തക്കാളി - 4 ചെറുത്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഗരംമസാല - 2 ടീസ്പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
മല്ലിയിലയും പുതിനയിലയും ചതച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
തൈര് - കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - അരക്കപ്പ്
തയാറാക്കുന്ന വിധം
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചുവയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ആവശ്യത്തിന് എണ്ണ ചൂടാക്കി സവാള വഴറ്റുക.
ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് തക്കാളി ചേര്‍ത്ത് അടച്ചു വച്ച് കുറച്ച് സമയം വേവിക്കുക.
തക്കാളി നന്നായി വെന്ത് ഉടഞ്ഞു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ബിരിയാണി മസാലപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക.
പൊടികളുടെ പച്ചമണം മാറുമ്പോള്‍ ചെറുതായി അരിഞ്ഞ തൈരുമ മല്ലിയിലയും പുതിനയിലയും ആവശ്യത്തിന് ഉപ്പ്, ഇവ ചേര്‍ത്തു കൊടുക്കുക. ശേഷം നന്നായി വഴറ്റുക.
ഇതിലേക്ക് വറത്തുവച്ച ചിക്കനും അരക്കപ്പ് വെള്ളവും ചേര്‍ത്തു അടച്ചു വച്ച് ചെറിയ തീയില്‍ 10 മിനിറ്റ് വേവിക്കുക.
ശേഷം മസാലയുടെ ഗ്രേവിയില്‍ നിന്നു അരക്കപ്പ് അരി വേവിക്കാന്‍ കോരി മാറ്റിവയ്ക്കുക.
വീണ്ടും ചെറിയ തീയില്‍ അടച്ചുവച്ച് കുറുകുന്നതുവരെ വേവിക്കുക.
ചോറ് തയാറാക്കാന്‍ (ഒരു കപ്പ് അരിക്ക് ഒന്നേമുക്കാല്‍ കപ്പ് അളവില്‍ വെള്ളം)
കൈമ/ ജീരകശാല അരി - 3 കപ്പ്
വെള്ളം - അഞ്ചര കപ്പ്
മസാലയുടെ ഗ്രേവി - അരക്കപ്പ്
നെയ്യ് - ആവശ്യത്തിന്
സവാള - 1 വലുത്
അണ്ടിപ്പരിപ്പ് - കാല്‍ കപ്പ്
ഉണക്കമുന്തിരി - കാല്‍ കപ്പ്
ഏലക്ക -4
ഗ്രാമ്പു - 3
കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
സാ ജീരകം - അര ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - അരിഞ്ഞത് ഒരു പിടി
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി അരമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി കനംകുറച്ച് അരിഞ്ഞ സവാള ബ്രൗണ്‍ നിറത്തില്‍ വറുത്ത് കോരുക. ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് വറുത്തുകോരുക. അധികമുള്ള നെയ്യില്‍ ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ ചേര്‍ത്ത് വഴറ്റുക.
ഇതിലേക്ക് കഴുകി വാരി വച്ച അരിയിട്ട് അഞ്ചുമിനിറ്റ് ചെറിയ തീയില്‍ വറുക്കുക.
അഞ്ചര കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
മുക്കാല്‍ വേവ് ആകുമ്പോള്‍ നേരത്തെ മാറ്റിവച്ച ചിക്കന്‍ ഗ്രേവി ഒഴിച്ചു കൊടുക്കുക. ഗ്രേവി ഒഴിച്ചശേഷം ഇളക്കരുത്. വറത്തുവച്ച കറിവേപ്പിലയും ചേര്‍ത്ത് അടച്ചു വച്ച് ചെറിയ തീയില്‍ 5 മിനിറ്റ് വേവിക്കുക.
നന്നായി വെന്ത ചോറ് നേരത്തെ തയാറാക്കിയ ചിക്കന്‍ മസാലയ്ക്ക് മുകളില്‍ നിരത്തുക.
ഇതിനു മുകളിലായി വറുത്ത അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള, മല്ലിയില വിതറുക.
ശേഷം അടച്ചു വച്ച് ഏറ്റവും ചെറിയ തീയില്‍ എട്ടോ പത്തോ മിനിറ്റ് കൂടി ചൂടാക്കി എടുക്കുക.
പൊരിച്ച കോഴി ബിരിയാണി തയാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."