ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് കിരീട ധാരണം: സാധ്യത ഈ ടീമിന്
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്ന് കിരീട ധാരണം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയും രണ്ടാം സ്ഥാനത്തുള്ള ആഴ്സനലുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. 37 മത്സരത്തിൽനിന്ന് 88 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് സാധ്യതകൾ കൂടുതലെങ്കിലും വെസ്റ്റ് ഹാമിനെതിരേയുള്ള മത്സരത്തിൽ സമനിലയോ തോൽവിയോ വഴങ്ങിയാൽ സിറ്റിയുടെ പ്രതീക്ഷകൾ അസ്തമിക്കും. ഇത്രയും മത്സരത്തിൽനിന്ന് 86 പോയിന്റുള്ള ആഴ്സനൽ ജയിക്കുകയും സിറ്റിക്ക് തോൽവിയോ സമനിലയോ ആയാലും ആഴ്സനലിന് പ്രതീക്ഷയുണ്ട്.
സിറ്റിക്ക് സമനില വരുകയാണെങ്കിൽ ആഴ്‌സനൽ മികച്ച മാർജിനിൽ ജയിക്കേണ്ടിവരും. 37 മത്സരത്തിൽ നിന്ന് 79 പോയിന്റുള്ള ലിവർ പുളിൻ്റെ സാധ്യതകൾ അസ്തമിച്ചതിനാൽ റെഡ്‌സിന് ഇന്ന് സമ്മർദങ്ങളില്ലാതെ കളിക്കാനാകും. രാത്രി 8.30ന് ഇത്തി ഹാദ് സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിനെയാണ് സിറ്റി അവസാന മത്സരത്തിൽ നേരിടുന്നത്. ജയിക്കുകയാണെങ്കിൽ തുടർച്ചയായ നാലാം തവണയും പ്രിമിയർ ലീഗ് കിരീടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മുത്തം പതിയും.
കിരീട പ്രതീക്ഷയുള്ളതിനാൽ ഇന്നത്തെ മത്സരത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും സിറ്റിക്ക് തന്നെയാണ്. ഇതേസമയത്ത് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എവർട്ടണാണ് ആഴ്‌സനലിന്റെ എതിരാളികൾ. പ്രീമിയർ ലീഗിൽ ചാംപ്യൻസ് ലീഗ് യോഗ്യതക്കും ഇന്ന് പോരാട്ടമില്ല. ലിവർപുൾ, ആസ്റ്റൺ വില്ല ടീമുകൾ നേരത്തെ തന്നെ ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നു. അഞ്ചാം സ്ഥാനത്തുള്ള ടോട്ടനം ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിലും വില്ലയെ മറികടക്കാനാകില്ല. ക്രിസ്റ്റൽപാലസിനെതിരായണ് ആസ്റ്റൺ വില്ലയുടെ മത്സരം. ഷെഫിൽഡ് യുനൈറ്റഡാണ് ടോട്ടനത്തിന്റെ എതിരാളികൾ. സീസണിലെ അവസാന മത്സരം ജയത്തോടെ പൂർത്തിയാക്കാനെത്തുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് ബ്രൈറ്റണാണ് എതിരാളികൾ. ബ്രൈറ്റൻ്റെ ഹോം ഗ്രൗണ്ടി ലാണ് മത്സരം. ന്യൂകാസിൽ യുനൈറ്റഡ് ബ്രൻഡ്‌ഫോർഡിനെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."