ഭാര്യയെ കുത്തികൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍
ചേര്‍ത്തല: ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയായ രാജേഷ് പിടിയില്‍. പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നില്‍ നിന്നും പിടികൂടിയത്. തിരുനല്ലൂര്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന സിപി ബാബുഅമ്മിണി ദമ്പതികളുടെ മകളായ അമ്പിളി (42) യെയാണ് ശനിയാഴ്ച വൈകിട്ടോടെ രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്.
പള്ളിച്ചന്തയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ബാങ്കിലേയ്ക്കുള്ള പൈസ വാങ്ങി വാഹനത്തില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കൈയ്യില്‍ കരുതിയ കത്തികൊണ്ട് അമ്പിളിയെ കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ അമ്പിളി മരിച്ചു.
അതേസമയം, പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വന്‍പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിന് ശേഷം അമ്പിളിയുടെ പണമടങ്ങിയ ബാഗുമായി രാജേഷ് വീട്ടില്‍ പോയ ശേഷമാണ് ഒളിവില്‍ പോയതെന്ന് പൊലീസ് പറഞ്ഞു. പൈസ വീട്ടില്‍ നിന്നും, കുത്താന്‍ ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. പ്രദേശവാസികളും വീട്ടുകാരുടെയും ആക്രമണം ഭയന്ന് രാജേഷിനെ ഹെല്‍മെറ്റ് വച്ചായിരുന്നു തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."