സിയുഇടി യുജി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ചൊവ്വാഴ്ച്ച മുതല്‍; ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി 2024ന്റെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മെയ് 21 മുതല്‍. മെയ് 21, 22, 24 തീയതികളിലായി 48 വിഷയങ്ങളിലേക്ക് നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.
ദേശീയ തലത്തില്‍ 300 നഗരങ്ങളിലായി 600 പരീക്ഷ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുക. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി എന്നിവ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പ്രിന്റൗട്ട് എടുത്ത ഹാള്‍ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുമായാണ് വിദ്യാര്‍ഥി പരീക്ഷ ഹാളില്‍ എത്തേണ്ടത്.
മേയ് 15 മുതല്‍ 18 വരെ നടത്തിയ എഴുത്ത് പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ 87.09 ശതമാനത്തിന്റെയും പരീക്ഷ പൂര്‍ത്തിയായതായി എന്‍.ടി.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."