നിയമലംഘകരെ പിടിക്കാന്‍ ഗതാഗതവകുപ്പിന്റെ കാമറക്കണ്ണുകളും
പറളി: ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കു പുറകേ ഇനി കാമറക്കണ്ണുകളും ഉണ്ടാകും. റോഡുനിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ റോഡപകടങ്ങള്‍ വര്‍ധിച്ച സാഹര്യത്തിലാണ് നിയമം ലംഘിക്കുന്നവരേ കുരുക്കാന്‍ നൂതന സംവിധാനവുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്തിറങ്ങുന്നത്.
സ്മാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആപ്ലിക്കേഷനാണ് വാഹന പരിശോധനകള്‍ ആധുനികവത്കരിക്കുന്നതിന് എത്തിയിട്ടുള്ളത്. ഇതിനായി എല്ലാ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറുകളിലും സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഓരോ സ്‌ക്വാഡിനും നിയമം ലംഘിക്കുന്നവരുടെ ദൃശ്യം ചിത്രീകരിക്കുന്നതിനായി ഡിജിറ്റല്‍ കാമറകള്‍ നല്‍കും. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥര്‍ നിയമലംഘനം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ദിനംപ്രതി 50 കേസുകളും 25 കേസുകളും എന്ന ക്രമത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. യൂനിഫോം അണിയാതെ എത്തുന്ന ഉദ്യോഗസ്ഥരാകും ചിത്രങ്ങള്‍ പകര്‍ത്തുക. പകര്‍ത്തിയ ചിത്രങ്ങളുടെ പ്രിന്റ് തയാറാക്കി പിഴയടയ്ക്കാനുള്ള നിര്‍ദേശം തപാല്‍ മുഖേന അയയ്ക്കും. പിഴയടയ്ക്കുന്നതിനു പ്രത്യേക കൗണ്ടറും ദിവസവും ഏര്‍പ്പെടുത്തും. പിഴ അടയ്ക്കാനുള്ള നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഇത്തരം കേസുകളില്‍ മൂന്നുമാസം കൂടുമ്പോള്‍ അദാലത്ത് നടത്തി തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള തീരുമാനവുമുണ്ട്.
മാബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കല്‍, വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കല്‍, ഗതാഗതക്കുരുക്ക് ഉണ്ടാക്കും വിധമുള്ള വാഹന പാര്‍ക്കിംഗ്, അധിക ലൈറ്റുകള്‍ വച്ചുപിടിപ്പിക്കല്‍ എന്നിവയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുക. ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളിലായി സ്‌ക്വഡ് തിരിച്ചാണ് പരിശോധന നടത്തുക.
വാഹന പരിശോധനകളും പൊലിസ്, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരേയും കാണുമ്പോള്‍ മാത്രം ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ധരിക്കുന്നവര്‍ക്ക് ഇനുമുതല്‍ എപ്പോള്‍ വേണമെങ്കിലും പിടിവീഴാം. വാഹന പരിശോധനകളില്‍നിന്ന് നിയമം ലംഘിക്കുന്നവര്‍ രക്ഷപ്പെടുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് മൂന്നാംകണ്ണ് എന്ന പുതിയ രീതി അവലംബിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."